ഹദീസുകളുടെ പട്ടിക

ആരെങ്കിലും അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതെ ഹജ്ജ് ചെയ്താൽ മാതാവ് അവനെ പ്രസവിച്ച ദിവസത്തേതു പോലെയാണ് അവൻ മടങ്ങിവരിക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഭക്ഷണം സന്നിഹിതമായാൽ നിസ്കാരമില്ല. മലമൂത്ര വിസർജ്ജനം ആവശ്യമായി വന്നാലും നിസ്കാരമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
വെള്ളിയാഴ്ച ദിവസം ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും എൻ്റെ വുദ്വു (അംഗശുദ്ധി) പോലെ വുദ്വു എടുക്കുകയും, ശേഷം രണ്ട് റക്അത് നിസ്കരിക്കുകയും, അതിൽ (നിസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവേ! എൻ്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജനങ്ങളോടുള്ള അല്ലാഹുവിൻ്റെ കോപം കടുത്തതായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അശുദ്ധി വരുത്തിയാൽ അയാൾ വുദ്വു എടുക്കുന്നത് വരെ നിങ്ങളിലൊരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പല്ലു തേക്കുക എന്നത് വായക്ക് ശുദ്ധിയും, റബ്ബിന് തൃപ്തികരവുമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവക്കിടയിലുള്ള (തിന്മകൾക്കുള്ള) പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെങ്കിൽ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാൻ നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലത്തുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മരണപ്പെട്ടവരെ നിങ്ങൾ മോശം പറയരുത്. തങ്ങൾ ചെയ്തു വെച്ചതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും സുബഹി നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലായിരിക്കും. അതിനാൽ തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ ഇടയാകരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു ദാനധർമ്മവും സമ്പത്തിൽ കുറവു വരുത്തിയിട്ടില്ല. വിട്ടുപൊറുത്തു നൽകുന്നത് കൊണ്ട് അല്ലാഹു പ്രതാപമല്ലാതെ ഒരാൾക്കും വർദ്ധിപ്പിച്ചു നൽകിയിട്ടുമില്ല. അല്ലാഹുവിനായി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു പറഞ്ഞിരിക്കുന്നു: "ആദമിന്റെ മകനേ! നീ ദാനം നൽകുക; ഞാൻ നിനക്ക് നൽകാം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ നമസ്കാരത്തിന്റെയും അവസാനത്തിൽ സലാം വീട്ടുമ്പോൾ പറയുക: ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. ലാഇലാഹ ഇല്ലള്ളാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹുന്നിഅ്മത്തു വ ലഹുൽ ഫദ്ലു വലഹുസ്സനാഉൽ ഹസൻ, ലാഇലാഹ ഇല്ലള്ളാഹു മുഖ്ലിസീന ലഹുദ്ദീന വലൗ കരിഹൽ കാഫിറൂൻ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ നന്മകൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അസ്വർ നമസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും വുദ്വു എടുക്കുകയും, തൻ്റെ വുദ്വു നന്നാക്കുകയും ചെയ്താൽ തിന്മകൾ അവൻ്റെ ശരീരത്തിൽ നിന്ന് പുറത്തു പോകുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കരുത്. അവയുടെ മേൽ ഇരിക്കുകയുമരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി - മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബറിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നാം കൂട്ടിപ്പിടിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇപ്രകാരം പറയുമായിരുന്നു: (അർത്ഥം) അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ! എന്നോട് കാരുണ്യം കാണിക്കേണമേ! എനിക്ക് വിട്ടുമാപ്പാക്കി നൽകേണമേ! എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ! എനിക്ക് ഉപജീവനം നൽകേണമേ!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- അവിടുത്തെ നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നടത്തും. അവിടുന്ന് പറയും: അല്ലാഹുവേ! നീയാകുന്നു സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നീ നിന്നു കൊണ്ട് നമസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വത്തിലായി കൊണ്ട്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം ചെയ്യുന്നത് പോലെ തന്നെ അവനും ചെയ്യട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ (മുആഹദ്) കൊലപ്പെടുത്തിയാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. തീർച്ചയായും സ്വർഗത്തിൻ്റെ സുഗന്ധം നാൽപ്പത് വർഷം വഴിദൂരം അകലെ വരെ ഉണ്ടായിരിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്.
عربي ഇംഗ്ലീഷ് സ്‌പെയിൻ
ഫർദുകളിൽ മാത്രം മതിയാക്കൽ.
عربي ഇംഗ്ലീഷ് സ്‌പെയിൻ
ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്.
عربي ഇംഗ്ലീഷ് സ്‌പെയിൻ
റമദാനിലെ ഉംറ, ഹജ്ജിന് -അല്ലെങ്കിൽ എൻ്റെ കൂടെയുള്ള ഹജ്ജിന്- സമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി (ﷺ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് മരണപ്പെട്ട ആ വർഷം ഇരുപത് ദിവസം ഇഅ്തികാഫ് ഇരിക്കുകയുണ്ടായി.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഏറ്റവും ശ്രേഷ്ഠകരമായ ജിഹാദ് നിങ്ങൾ സ്ത്രീകൾക്കുണ്ട്. പുണ്യകരമായ ഹജ്ജ്!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(ﷺ)യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ ബാങ്ക് വിളിക്കുന്നവനെ കേട്ടാൽ അപ്പോൾ നിങ്ങൾ അവൻ പറയുന്നത് പോലെ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ നബി(സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു, അങ്ങനെ ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ തുനിഞ്ഞു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവ രണ്ടിനെയും വിട്ടേക്കുക, നിശ്ചയമായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്, അനന്തരം അവിടുന്ന് അവ രണ്ടിന്മേലും തടവി
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മരണപ്പെടുന്നവരുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ അതോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ കാവൽ നിൽക്കുന്നയാളുടേതൊഴികെ. അത് അന്ത്യനാൾ വരെ വളർന്നുവലുതായിക്കൊണ്ടേയിരിക്കും. ഖബ്റിലെ പരീക്ഷണത്തിൽ നിന്നും അയാൾ രക്ഷപെടുകയും ചെയ്യും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരുമിച്ചുകൂട്ടിയാൽ ഓരോ വഞ്ചകനും വേണ്ടി ഓരോ പതാക ഉയർത്തപ്പെടുന്നതാണ്. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇന്നയാളുടെ മകൻ ഇന്നയാളുടെ വഞ്ചനയാകുന്നു ഇത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന്. അതല്ലെങ്കിൽ പ്രതിഫലവും യുദ്ധാർജിത സ്വത്തുമായി അവനെ സുരക്ഷിതനായി തിരിച്ചയക്കുമെന്ന്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കൽ ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി (ﷺ) കൊമ്പുകളുള്ള, വെളുപ്പിൽ കറുപ്പ് കലർന്ന നിറമുള്ള രണ്ട് ആടുകളെ (ഉദ്ഹിയ്യത്) അറുക്കുകയുണ്ടായി.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ മുറിവേറ്റ ഏതൊരാളും തന്റെ മുറിവിൽ രക്തമൊലിപ്പിച്ചുകൊണ്ടല്ലാതെ പരലോകത്ത് വരികയില്ല. നിറം ചോരയുടെ നിറവും, ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും (ശത്രുസൈന്യത്തിലെ) ഒരാളെ വധിക്കുകയും അവന് അതിന് തെളിവുണ്ടാവുകയും ചെയ്താൽ കൊല്ലപ്പെട്ടവന്റെ കൂടെയുള്ള സ്വത്ത് അവനുള്ളതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നങ്ങൾ ഖുബാ ഇൽ സുബ്ഹി നമസ്കാരത്തിലായിരിക്കെ അവരിലേക്ക് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: നിശ്ചയമായും നബി(സ) ക്ക് ഈ രാത്രിയിൽ ഖുർആൻ അവതരിച്ചിരിക്കുന്നു, അദ്ദേഹം ഖിബ്ല മാറാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ അത് (ഖിബ്ല) മാറി
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും ബിലാൽ രാത്രിയിൽ ബാങ്ക് വിളിക്കും, അപ്പോൾ നിങ്ങൾ ഇബ്നു ഉമ്മി മക്തൂമിന്റെ ബാങ്ക് കേൾക്കുവോളം തിന്നുകയും കുടിക്കുകയും ചെയ്ത് കൊള്ളുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ അവിടുന്ന് തന്റെ അനുചരൻമാരോട് ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള ഒട്ടകവും അത് തന്നെയായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ തെറ്റാകുമെന്ന് മുസ്ലിംകൾ കരുതി.അപ്പോൾ ഈ ആയത്ത് അവതരിച്ചു. "നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഔദാര്യം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധാർജിത സ്വത്തിൽ, കുതിര(പടയാളി)ക്ക് രണ്ട് ഓഹരിയും കാലാൾക്ക് ഒരു ഓഹരിയും വിഹിതമായി നൽകി.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലിന് യുദ്ധരഹിതം നൽകിയതായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞങ്ങൾ നബി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു, ഞങ്ങൾ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു
عربي ഇംഗ്ലീഷ് ഫ്രഞ്ച്