ഹദീസുകളുടെ പട്ടിക

ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും (മുസ്‌ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
എനിക്ക് മുൻപ് ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുള്ള നബിയുമാകട്ടെ, അവരുടെയെല്ലാം ജനതയിൽ ആ നബിമാരുടെ മാതൃക പിൻപറ്റുകയും കൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന ഹവാരിയ്യുകളും (സഹായികളും) സ്വഹാബികളും (അനുചരന്മാരും) അവർക്കെല്ലാം ഉണ്ടായിട്ടുണ്ട്
عربي ഇംഗ്ലീഷ് ഉർദു
മരണപ്പെടുന്നവരുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ അതോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ കാവൽ നിൽക്കുന്നയാളുടേതൊഴികെ. അത് അന്ത്യനാൾ വരെ വളർന്നുവലുതായിക്കൊണ്ടേയിരിക്കും. ഖബ്റിലെ പരീക്ഷണത്തിൽ നിന്നും അയാൾ രക്ഷപെടുകയും ചെയ്യും.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരുമിച്ചുകൂട്ടിയാൽ ഓരോ വഞ്ചകനും വേണ്ടി ഓരോ പതാക ഉയർത്തപ്പെടുന്നതാണ്. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇന്നയാളുടെ മകൻ ഇന്നയാളുടെ വഞ്ചനയാകുന്നു ഇത്.
عربي ഇംഗ്ലീഷ് ഉർദു
നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.
عربي ഇംഗ്ലീഷ് ഉർദു
ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന്. അതല്ലെങ്കിൽ പ്രതിഫലവും യുദ്ധാർജിത സ്വത്തുമായി അവനെ സുരക്ഷിതനായി തിരിച്ചയക്കുമെന്ന്.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കൽ ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ മാർഗത്തിൽ മുറിവേറ്റ ഏതൊരാളും തന്റെ മുറിവിൽ രക്തമൊലിപ്പിച്ചുകൊണ്ടല്ലാതെ പരലോകത്ത് വരികയില്ല. നിറം ചോരയുടെ നിറവും, ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും.
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും (ശത്രുസൈന്യത്തിലെ) ഒരാളെ വധിക്കുകയും അവന് അതിന് തെളിവുണ്ടാവുകയും ചെയ്താൽ കൊല്ലപ്പെട്ടവന്റെ കൂടെയുള്ള സ്വത്ത് അവനുള്ളതാണ്.
عربي ഇംഗ്ലീഷ് ഉർദു
നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധാർജിത സ്വത്തിൽ, കുതിര(പടയാളി)ക്ക് രണ്ട് ഓഹരിയും കാലാൾക്ക് ഒരു ഓഹരിയും വിഹിതമായി നൽകി.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.
عربي ഇംഗ്ലീഷ് ഉർദു
ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലിന് യുദ്ധരഹിതം നൽകിയതായിരുന്നു.
عربي ഇംഗ്ലീഷ് ഉർദു
ഞങ്ങൾ നബി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു, ഞങ്ങൾ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഉർദു