+ -

عن سلمة بن الأكوع رضي الله عنه قال: «أَتَى النَّبِيَّ صلى الله عليه وسلم عَيْنٌ مِنْ الْمُشْرِكِينَ، وَهُوَ فِي سَفَرِهِ، فَجَلَسَ عِنْدَ أَصْحَابِهِ يَتَحَدَّثُ، ثُمَّ انْفَتَلَ، فَقَالَ النَّبِيُّ صلى الله عليه وسلم : اُطْلُبُوهُ وَاقْتُلُوهُ فَقَتَلْتُهُ، فَنَفَّلَنِي سَلَبَهُ». فِي رِوَايَةٍ «فَقَالَ: مَنْ قَتَلَ الرَّجُلَ؟ فَقَالُوا: ابْنُ الأَكْوَعِ فَقَالَ: لَهُ سَلَبُهُ أَجْمَعُ».
[صحيح] - [الرواية الأولى: متفق عليها. الرواية الثانية رواها مسلم]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

സലമതു ബ്നു അക്വഅ` (رضي الله عنه) പറയുന്നു: "നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു. അയാൾ നബിയുടെ സഹാബിമാരുടെ കൂടെ സംസാരിച്ചിരിക്കുകയും എന്നിട്ട് കടന്നുകളയുകയും ചെയ്തു. അപ്പോൾ നബി (ﷺ) പറഞ്ഞു: അവനെ നിങ്ങൾ തെരഞ്ഞു പിടിക്കുകയും കൊന്നുകളയുകയും ചെയ്യുക. ഞാൻ അയാളെ കൊല്ലുകയും നബി (ﷺ) അയാളിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് എനിക്ക് നൽകുകയും ചെയ്തു." മറ്റൊരു റിപ്പോർട്ടിൽ "നബി (ﷺ) ചോദിച്ചു: ആരാണ് അയാളെ കൊന്നത്? അപ്പോൾ അവർ പറഞ്ഞു: ഇബ്നുൽ അക്വഅ` ആണ്. അപ്പോൾ നബി (ﷺ) പറഞ്ഞു: അവനിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് മുഴുവൻ അദ്ദേഹത്തിനുള്ളതാണ്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ