عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ:
مَا قَاتَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَوْمًا قَطُّ حَتَّى يَدْعُوَهُمْ.

[صحيح] - [رواه أحمد والبيهقي] - [سنن البيهقي: 18232]
المزيــد ...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"ഒരു ജനതയെയും (ഇസ്‌ലാമിലേക്ക്) ക്ഷണിക്കാതെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- അവരോട് യുദ്ധം ചെയ്തിട്ടില്ല."

[സ്വഹീഹ്] - [رواه أحمد والبيهقي] - [سنن البيهقي - 18232]

വിശദീകരണം

നബി -ﷺ- ഒരു ജനതയെയും ആദ്യം ഇസ്‌ലാമിലേക്ക് ക്ഷണിക്കാതെ അവരോട് യുദ്ധം ആരംഭിച്ചിരുന്നില്ലെന്ന് ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നു. അവർ ആ ക്ഷണം സ്വീകരിച്ചില്ലെങ്കിൽ മാത്രമായിരുന്നു അവിടുന്ന് അവരോട് യുദ്ധം ചെയ്തിരുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് ലഭിച്ചിട്ടില്ലാത്തവരോട്, യുദ്ധം ചെയ്യുന്നതിന് മുൻപ് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരിക്കണമെന്ന നിർബന്ധ നിബന്ധനയുണ്ട്.
  2. നബി -ﷺ- മറുനാടുകളിലുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അവർ അത് നിരസിച്ചാൽ, ജിസ്‌യ നൽകാൻ ആവശ്യപ്പെടും. അതും നിരസിച്ചാൽ അവിടുന്ന് അവരോട് യുദ്ധം ചെയ്യുമായിരുന്നു; ഇക്കാര്യം മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്.
  3. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്) നിശ്ചയിക്കപ്പെട്ടതിൻ്റെ പിന്നിലെ യുക്തി ജനങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതാണ്. അല്ലാതെ, അവരെ അടിമകളാക്കുക എന്നതോ, അവരുടെ സമ്പത്തോ ഭൂമിയോ വെട്ടിപ്പിടിക്കുക എന്നതോ അല്ല.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ