عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:
«مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ».
[صحيح] - [متفق عليه] - [صحيح البخاري: 3293]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ ഒരു ദിവസം നൂറ് തവണ 'لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' എന്ന് പറഞ്ഞാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണത്. (സാരം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.) അവന് അതിലൂടെ നൂറ് നന്മകൾ രേഖപ്പെടുത്തപ്പെടുകയും, നൂറ് തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുകയും ചെയ്യും. അന്നേ ദിവസം വൈകുന്നേരം വരെ അത് അവന് പിശാചിൽ നിന്നുള്ള ഒരു രക്ഷാകവചമായിരിക്കും. അവൻ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായതൊന്നും ആ ദിവസത്തിൽ ഒരാളും പ്രവർത്തിക്കുകയില്ല; അതിനേക്കാൾ അധികം ഒരാൾ ചെയ്താൽ ഒഴികെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3293]
നബി -ﷺ- അറിയിക്കുന്നു: ആരെങ്കിലും ഇപ്രകാരം പറഞ്ഞാൽ: "(ആരാധനക്ക് അർഹനായി ആരുമില്ല; അല്ലാഹുവല്ലാതെ), അവൻ ഏകനാണ്. (അവന് പങ്കുകാരില്ല.) - അവന്റെ ഏകത്വത്തിലും, റബ്ബായിരിക്കുന്നതിലും, നാമങ്ങളിലും വിശേഷണങ്ങളിലും അവന് പങ്കുകാരില്ല. (അവനാണ് സർവ്വ ആധിപത്യവും) നിയന്ത്രണവും അധികാരവും എല്ലാം അവനാണ്. (അവനാണ് എല്ലാ സ്തുതിയും) അവൻ സൃഷ്ടിക്കുന്നതിനും നിശ്ചയിക്കുന്നതിനും എല്ലാം അവനാണ് സ്തുതി. (അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്) - ഒരു തടസ്സമോ എതിരാളിയോ ഇല്ലാത്തവനാണവൻ. അവൻ ഉദ്ദേശിക്കാത്തതൊന്നും സംഭവിക്കുകയുമില്ല. ആരെങ്കിലും ഈ ദിക്ർ ഒരു ദിവസം നൂറ് തവണ ഉരുവിട്ടാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന്റെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം അല്ലാഹുവിങ്കൽ അവന് രേഖപ്പെടുത്തപ്പെടും. നൂറ് നന്മകളും പദവികളും സ്വർഗത്തിൽ അവനായി രേഖപ്പെടുത്തപ്പെടും. അവനിൽ നിന്ന് നൂറ് തിന്മകൾ മായ്ക്കപ്പെടുകയും ഒഴിവാക്കുകയും ചെയ്യപ്പെടും. ആ ദിവസം പ്രഭാതം മുതൽ സൂര്യൻ അസ്തമിച്ചു വൈകുന്നേരം വരെ ഇത് ചൊല്ലിയ വ്യക്തിക്ക് പിശാചിൽ നിന്നും അവൻ അയാളെ വഴിതെറ്റിക്കുന്നതിൽ നിന്നും അവൻ്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്നും ഒരു രക്ഷാകവചവും സംരക്ഷണവും കോട്ടയും നിശ്ചയിക്കപ്പെടുകയും ചെയ്യും. അന്ന് നൂറ് തവണ ഈ ദിക്ർ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായതൊന്നും അന്ത്യനാളിൽ ആരും കൊണ്ടുവരുകയില്ല; ഒരാൾ അതിനേക്കാൾ അധികം പ്രവർത്തിക്കുകയും ദിക്ർ വർദ്ധിപ്പിക്കുകയും ചെയ്താലല്ലാതെ.