عن أبي هريرة رضي الله عنه
عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فِيمَا يَحْكِي عَنْ رَبِّهِ عَزَّ وَجَلَّ، قَالَ: «أَذْنَبَ عَبْدٌ ذَنْبًا، فَقَالَ: اللَّهُمَّ اغْفِرْ لِي ذَنْبِي، فَقَالَ تَبَارَكَ وَتَعَالَى: أَذْنَبَ عَبْدِي ذَنْبًا، فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ، وَيَأْخُذُ بِالذَّنْبِ، ثُمَّ عَادَ فَأَذْنَبَ، فَقَالَ: أَيْ رَبِّ اغْفِرْ لِي ذَنْبِي، فَقَالَ تَبَارَكَ وَتَعَالَى: عَبْدِي أَذْنَبَ ذَنْبًا، فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ، وَيَأْخُذُ بِالذَّنْبِ، ثُمَّ عَادَ فَأَذْنَبَ، فَقَالَ: أَيْ رَبِّ اغْفِرْ لِي ذَنْبِي، فَقَالَ تَبَارَكَ وَتَعَالَى: أَذْنَبَ عَبْدِي ذَنْبًا، فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ، وَيَأْخُذُ بِالذَّنْبِ، اعْمَلْ مَا شِئْتَ فَقَدْ غَفَرْتُ لَكَ».
[صحيح] - [متفق عليه] - [صحيح مسلم: 2758]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2758]
ഒരടിമ എന്തെങ്കിലും തെറ്റ് ചെയ്യുകയും, ശേഷം 'അല്ലാഹുവേ! എൻ്റെ തെറ്റ് എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയുന്നതാണ്: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ അവന് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു. അവൻ തിന്മ ചെയ്യുകയും, ശേഷം അത് ഉപേക്ഷിക്കുകയും, അതിൽ ആത്‌മാർത്ഥമായി ഖേദിക്കുകയും, ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങിപ്പോവുകയില്ലെന്ന് ഉറച്ച തീരുമാനെടുക്കുകയും, എന്നാൽ ദേഹേഛകളുടെ ഫലമായി വീണ്ടും തിന്മയിൽ അകപ്പെട്ടു പോവുകയും ചെയ്യുന്നു. ഇപ്രകാരം തെറ്റുകൾ ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നേടത്തോളം ഞാൻ അവന് പൊറുത്ത് കൊടുക്കും. അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കട്ടെ! കാരണം തൗബ (പശ്ചാത്താപം) അതിന് മുൻപുള്ള പാപങ്ങളെ നശിപ്പിച്ചു കളയുന്നതാണ്.