عن أبي هريرة رضي الله عنه عن رسول الله صلى الله عليه وسلم قال: «الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان مُكَفِّراتٌ لما بينهنَّ إذا اجتُنبَت الكبائر».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവക്കിടയിലുള്ള (തിന്മകൾക്കുള്ള) പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെങ്കിൽ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അഞ്ചു നേരത്തെ നമസ്കാരങ്ങൾ അവക്കിടയിലുള്ള ചെറുപാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്നതാണ്; വൻപാപങ്ങൾ ഒഴികെ. അവ പൊറുക്കപ്പെടണമെങ്കിൽ തൗബ (അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക) തന്നെ വേണം. അതു പോലെ തന്നെയാണ് ജുമുഅ നമസ്കാരം അടുത്ത ജുമുഅ വരെയും. റമദാനിലെ നോമ്പ് അതിന് ശേഷമുള്ള റമദാൻ വരെയുമുള്ള (തെറ്റുകൾക്ക് പ്രായശ്ചിത്തമാണ്).

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഈ നിർബന്ധ കർമ്മങ്ങൾ നല്ല രൂപത്തിൽ നിർവ്വഹിക്കുന്നത് അവക്കിടയിൽ സംഭവിക്കുന്ന ചെറുതിന്മകൾ അല്ലാഹു അവൻ്റെ ഔദാര്യത്താലും കാരുണ്യത്താലും പൊറുത്തു നൽകാനുള്ള കാരണമായി തീരുന്നതാണ്.
  2. * തെറ്റുകൾ രണ്ട് രൂപത്തിലുണ്ട്. ചെറുപാപങ്ങളും (സ്വഗാഇർ) വൻപാപങ്ങളും (കബാഇർ).
കൂടുതൽ