عن عائشة رضي الله عنها مرفوعاً: «لا تسبوا الأموات؛ فإنهم قد أفضوا إلى ما قدموا».
[صحيح] - [رواه البخاري]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "മരണപ്പെട്ടവരെ നിങ്ങൾ മോശം പറയരുത്. തങ്ങൾ ചെയ്തു വെച്ചതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മരണപ്പെട്ടവരെ മോശം പറയുകയോ, അവരുടെ അഭിമാനം വ്രണപ്പെടുത്തുകയോ ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. മോശം സ്വഭാവങ്ങളിൽ പെട്ട കാര്യമാണ് അത്. എന്തു കൊണ്ടാണ് ഇക്കാര്യം നിരോധിക്കപ്പെട്ടത് എന്നതു നബി -ﷺ- ശേഷം വിശദീകരിച്ചു. "തങ്ങൾ ചെയ്തു വെച്ചതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു." അതായത് തങ്ങൾ ചെയ്ത കർമ്മങ്ങളിലേക്ക് - അത് നല്ലതോ ചീത്തതോ ആകട്ടെ -; അതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു. അതിനാൽ അവരെ ചീത്തപറയുന്നത് അവർക്ക് എത്തുകയില്ല. മറിച്ച്, ജീവിച്ചിരിക്കുന്നവരെയാണ് അത് പ്രയാസപ്പെടുത്തുക.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മരണപ്പെട്ടവരെ മോശം പറയുന്നത് നിഷിദ്ധമാകുന്നു എന്നതിന് തെളിവാണ് ഈ ഹദീസ്. മുസ്ലിമീങ്ങളുടെയും അല്ലാത്തവരുടെയും കാര്യത്തിൽ ഈ വിധി ഒരു പോലെയാണ് എന്നാണ് ഹദീഥിൻ്റെ പൊതുവായ പ്രയോഗം സൂചിപ്പിക്കുന്നത്.
  2. * മരിച്ചവരെ ആക്ഷേപിക്കുക എന്നതിൽ എന്തെങ്കിലും പ്രയോജനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ അത് വിരോധിക്കപ്പെടുകയില്ല.
  3. * എന്തു കൊണ്ടാണ് മരിച്ചവരെ ചീത്ത പറയുന്നത് നിഷിദ്ധമാക്കപ്പെട്ടത് എന്നത് ഹദീഥിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. നന്മയോ തിന്മയോ ആകട്ടെ, തങ്ങൾ ചെയ്തു വെച്ച പ്രവർത്തനങ്ങളിലേക്ക് അവർ ചെന്നെത്തിയിരിക്കുന്നു. ഇനി അവരെ മോശം പറയുന്നത് അവരിലേക്ക് എത്തുന്നതല്ല. മാത്രവുമല്ല, ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുമിത്രാദികളെയാണ് അത് പ്രയാസപ്പെടുത്തുക.
  4. * ഉപകാരമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.
കൂടുതൽ