ഹദീസുകളുടെ പട്ടിക

മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ തങ്ങൾ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് യാത്രയായിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം."
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു.
عربي ഇംഗ്ലീഷ് ഉർദു
(വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു