عَنْ أُمِّ عَطِيَّةَ رَضيَ اللهُ عنها قَالَتْ:
تُوُفِّيَتْ إِحْدَى بَنَاتِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَخَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «اغْسِلْنَهَا ثَلاَثًا، أَوْ خَمْسًا أَوْ أَكْثَرَ مِنْ ذَلِكَ، إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فِي الآخِرَةِ كَافُورًا -أَوْ شَيْئًا مِنْ كَافُورٍ-، فَإِذَا فَرَغْتُنَّ فَآذِنَّنِي»، قَالَتْ: فَلَمَّا فَرَغْنَا آذَنَّاهُ، فَأَلْقَى إِلَيْنَا حِقْوَهُ، فَقَالَ: «أَشْعِرْنَهَا إِيَّاهُ»، وَقَالَتْ: وَجَعَلْنَا رَأْسَهَا ثَلاَثَةَ قُرُونٍ.

[صحيح] - [متفق عليه] - [صحيح البخاري: 1258]
المزيــد ...

ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബിയുടെ (ﷺ) പെണ്മക്കളിൽ ഒരാൾ മരണപ്പെട്ടു. അപ്പോൾ നബി (ﷺ) പുറത്തേക്ക് വന്നു (അവരെ കുളിപ്പിക്കാൻ പോകുന്ന സ്ത്രീകളോട്) പറഞ്ഞു: "അവരെ മൂന്നോ, അല്ലെങ്കിൽ അഞ്ചോ, -നിങ്ങൾക്ക് ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ- അതിൽ കൂടുതലോ തവണ വെള്ളമൊഴുക്കി കുളിപ്പിക്കുക. (കുളിപ്പിക്കുവാൻ) വെള്ളവും 'സിദ്റും' (ഇലകൾ) ഉപയോഗിക്കുക. അവസാനത്തെ കുളിപ്പിക്കലിൽ 'കാഫൂർ' (കർപ്പൂരം) —അല്ലെങ്കിൽ അൽപം കാഫൂർ— ചേർക്കുക. നിങ്ങൾ കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കുകയും ചെയ്യുക." അവർ പറഞ്ഞു: ഞങ്ങൾ കുളിപ്പിച്ചു കഴിഞ്ഞപ്പോൾ അവിടുത്തെ അറിയിച്ചു. അപ്പോൾ അവിടുന്ന് തൻ്റെ അരയുടുപ്പ് ഞങ്ങൾക്ക് ഇട്ടുതന്നു. എന്നിട്ട് പറഞ്ഞു: "അവളെ അത് ധരിപ്പിക്കുക." ഉമ്മു അത്വിയ്യഃ പറയുന്നു: "ഞങ്ങൾ അവരുടെ മുടി മൂന്നായി മെടഞ്ഞിടുകയും ചെയ്തു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1258]

വിശദീകരണം

നബിയുടെ (ﷺ) മകൾ സൈനബ് (رضي الله عنها) വഫാത്തായപ്പോൾ, അവരെ കുളിപ്പിക്കാൻ പോകുന്ന സ്ത്രീകളുടെ അടുത്തേക്ക് നബി (ﷺ) വന്നു കൊണ്ട് അവരോടായി പറഞ്ഞു: "അവരെ വെള്ളവും 'സിദ്റും' ഉപയോഗിച്ച് ഒറ്റയായി മൂന്നോ അഞ്ചോ, അല്ലെങ്കിൽ ആവശ്യമെങ്കിൽ അതിൽ കൂടുതലോ തവണ കുളിപ്പിക്കുക. അവസാനത്തേതിൽ വെള്ളത്തിൽ അല്പം കർപ്പൂരം ചേർക്കുക. നിങ്ങൾ കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കണം." അവർ മയ്യിത്ത് കുളിപ്പിച്ചു കഴിഞ്ഞപ്പോൾ നബിയെ (ﷺ) അറിയിച്ചു. അപ്പോൾ അവിടുന്ന് തൻ്റെ അരയുടുപ്പ് കുളിപ്പിച്ചവർക്ക് നൽകി. എന്നിട്ട് പറഞ്ഞു: 'ആ വസ്ത്രം കൊണ്ട് അവരെ പൊതിയുക, അത് അവരുടെ ശരീരത്തോട് ഏറ്റവും ചേർന്ന വസ്ത്രമായിരിക്കട്ടെ." കുളിപ്പിക്കുന്ന സ്ത്രീകൾ മയ്യിത്തിൻ്റെ തലമുടി മൂന്നായി മെടഞ്ഞിടുകയും ചെയ്തു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മുസ്‌ലിമായ ഒരാൾ മരണപ്പെട്ടാൽ അയാളുടെ മയ്യിത്ത് കുളിപ്പിക്കൽ നിർബന്ധമാണ്; അത് 'ഫർദ് കിഫായ' (സാമൂഹിക ബാധ്യത) ആണ്.
  2. സ്ത്രീയെ സ്ത്രീകൾ മാത്രമേ കുളിപ്പിക്കാവൂ; പുരുഷനെ പുരുഷന്മാരും. എന്നാൽ ഭാര്യയും ഭർത്താവും, അടിമ സ്ത്രീയും അവളുടെ യജമാനനും പരസ്പരം കുളിപ്പിക്കാൻ ഇളവുണ്ട്.
  3. മയ്യിത്ത് കുളിപ്പിക്കേണ്ടത് മൂന്ന് തവണയായിരിക്കണം; അത് കൊണ്ട് മതിയായില്ലെങ്കിൽ അഞ്ച് തവണയാകാം. അത് കൊണ്ടും മതിയായില്ലെങ്കിൽ ആവശ്യമനുസരിച്ച് അതിലും കൂട്ടാം. അതിനുശേഷം ശരീരത്തിൽ നിന്ന് എന്തെങ്കിലും നജസ് (അശുദ്ധി) പുറത്തുവന്നാൽ, അത് പുറത്തുവരുന്ന സ്ഥലം (തുണി കൊണ്ടോ മറ്റോ) അടച്ചു വെക്കുകയാണ് വേണ്ടത്.
  4. കുളിപ്പിക്കുന്നയാൾ കുളിയുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിപ്പിക്കണം, മൂന്ന്, അഞ്ച്, അല്ലെങ്കിൽ ഏഴ് എന്നിങ്ങനെയായിരിക്കണം എന്നർത്ഥം.
  5. സിൻദി പറയുന്നു: മയ്യിത്ത് കുളിപ്പിക്കുന്നതിന് ഒരു നിശ്ചിത എണ്ണത്തിൻ്റെ പരിധിയില്ലെന്നും, മറിച്ച് ശുദ്ധിയാക്കുക എന്നതാണ് പരിഗണിക്കേണ്ടതെന്നും ഈ ഹദീഥിൽ സൂചനയുണ്ട്. എന്നാൽ കുളിപ്പിക്കുന്നതിൻ്റെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന വിധത്തിലാണ് കുളിപ്പിക്കേണ്ടത്.
  6. വെള്ളത്തോടൊപ്പം സിദ്ർ (ഇലകൾ) ഉപയോഗിക്കണം; കാരണം അത് ശരീരം കൂടുതലായി ശുദ്ധീകരിക്കുകയും, മയ്യിത്തിൻ്റെ ശരീരത്തിൻ്റെ മയം നീക്കി ഉറപ്പുള്ളതാക്കുകയും ചെയ്യും.
  7. മയ്യിത്തിനെ കുളിപ്പിക്കുമ്പോൾ അവസാനത്തെ കുളിയോടൊപ്പം സുഗന്ധം ഉപയോഗിക്കണം; വെള്ളത്തിൽ ആ സുഗന്ധം നീങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് അത് അവസാനമാക്കാൻ പറഞ്ഞത്. സുഗന്ധം കാഫൂർ ആയിരിക്കണം; കാരണം അത് നല്ല ഗന്ധം നൽകുന്നതോടൊപ്പം ശരീരത്തിന് മുറുക്കം നൽകുകയും, ശരീരം പെട്ടെന്ന് കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
  8. ശരീരത്തിലെ ശ്രേഷ്ഠമായ ഭാഗങ്ങളാണ് ആദ്യമാദ്യം കഴുകേണ്ടത്; വലത് ഭാഗത്തുള്ള അവയവങ്ങളും വുദൂഇന്റെ അവയവങ്ങളുമാണ് ആദ്യം കഴുകേണ്ടത്.
  9. മരിച്ച സ്ത്രീയുടെ മുടി ചീകി മൂന്നായി പിന്നിയിട്ട് ശരീരത്തിൻ്റെ പിന്നിലേക്ക് വെക്കുന്നത് പുണ്യകരമാണ്.
  10. മയ്യിത്തിനെ കുളിപ്പിക്കുന്നതിൽ സഹകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ ആവശ്യമുള്ളവർ മാത്രമേ അവിടെ ഹാജരാകാവൂ.
  11. നബിയുടെ (ﷺ) വസ്ത്രങ്ങൾ പോലുള്ള അവിടുത്തെ അവശേഷിപ്പുകൾ കൊണ്ട് ബറക്കത്ത് (അനുഗ്രഹം) എടുക്കുന്നത് അനുവദനീയമാണ്. എന്നാൽ ഇത് നബിക്ക് (ﷺ) മാത്രം പ്രത്യേകമായ കാര്യമാണ്. പണ്ഡിതന്മാരോ സ്വാലിഹീങ്ങളോ ആയവരുടെ കാര്യത്തിൽ കൂടി ഇത് ബാധകമാക്കരുത്. കാരണം ഇത്തരം കാര്യങ്ങൾ ഖുർആനിലോ സുന്നത്തിലോ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കേണ്ട വിഷയങ്ങളിൽ പെട്ടതാണ്. സ്വഹാബികൾ നബിയോടല്ലാതെ (ﷺ) മറ്റൊരാളോടും ഇപ്രകാരം ചെയ്തിട്ടില്ല. കൂടാതെ, നബിക്ക് (ﷺ) പുറമെയുള്ളവരുടെ കാര്യത്തിൽ അത് ശിർക്കിലേക്കും (ബഹുദൈവാരാധനയിലേക്കും) ഫിത്നയിലേക്കും (തെറ്റായ കാര്യങ്ങളിലേക്കും) വ്യതിചലിക്കാൻ സാധ്യതയുണ്ട്.
  12. ഒരാൾ യോഗ്യനും വിശ്വസ്തനുമാണെങ്കിൽ ഒരു ജോലിയോ ഉത്തരവാദിത്തമോ ചെയ്യാൻ അയാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية Kanadianina الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ