عَنْ مَطَرِ بْنِ عُكَامِسٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«إِذَا قَضَى اللَّهُ لِعَبْدٍ أَنْ يَمُوتَ بِأَرْضٍ جَعَلَ لَهُ إِلَيْهَا حَاجَةً».
[صحيح] - [رواه الترمذي] - [سنن الترمذي: 2146]
المزيــد ...
മത്വർ ബ്‌നു ഉകാമിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2146]
അല്ലാഹു തൻ്റെ ഒരു അടിമ ഇന്ന നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ട് എങ്കിൽ -അയാൾ ആ നാട്ടിലുള്ളവനല്ലെങ്കിൽ- അവൻ ആ നാട്ടിലേക്ക് വരാൻ വേണ്ടി അവിടെ അവന് ഒരു ആവശ്യമുണ്ടാക്കുന്നതാണ്. അങ്ങനെ അവിടെയെത്തിയാൽ അവൻ്റെ ആത്‌മാവ് പിടികൂടപ്പെടുന്നതാണ്.