عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ».
[صحيح] - [متفق عليه] - [صحيح البخاري: 110]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 110]
ആരെങ്കിലും നബി -ﷺ- യുടെ മേൽ ഒരു വാക്കോ പ്രവർത്തിയോ കള്ളമായി കൂട്ടിച്ചേർക്കുന്നുവെങ്കിൽ അവൻ്റെ കളവിനുള്ള പ്രതിഫലമായി നരകത്തിൽ അവനൊരു ഇരിപ്പിടമുണ്ടായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.