عن أبي هريرة رضي الله عنه مرفوعاً: "اجتنبوا السبع المُوبِقَات، قالوا: يا رسول الله، وما هُنَّ؟ قال: الشركُ بالله، والسحرُ، وقَتْلُ النفسِ التي حَرَّمَ الله إلا بالحق، وأكلُ الرِّبا، وأكلُ مالِ اليتيم، والتَّوَلّي يومَ الزَّحْفِ، وقذفُ المحصناتِ الغَافِلات المؤمنات".
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ)."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നാശകരങ്ങളായ ഏഴു പാപങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- തൻ്റെ ഉമ്മത്തിനോട് (മുസ്ലിംകളെ) കൽപ്പിക്കുന്നു. ഏതെല്ലാമാണ് അവ എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- ഇപ്രകാരം അവ വിശദീകരിച്ചു നൽകി. ഏതെങ്കിലും തരത്തിൽ അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്ക ൽ (ശിർക്ക്). നബി -ﷺ- ആദ്യം പറഞ്ഞത് ശിർക്കാണ് ; കാരണം തിന്മകളിൽ ഏറ്റവും ഗൗരവമേറിയത് അതാണ്. മാരണം ചെയ്യൽ. മതപരമായി അനുവദിക്കപ്പെട്ട കാരണമില്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവൻ ഹനിക്കൽ. പലിശ വാങ്ങൽ. പലിശ കൊണ്ട് ഭക്ഷിക്കുന്നതും, മറ്റേതെങ്കിലും വഴിയിലൂടെ അത് ഉപയോഗപ്പെടുത്തുന്നതും ഈ പറഞ്ഞതിൽ ഉൾപ്പെടും. പിതാവ് മരണപ്പെട്ട കുട്ടിയുടെ -അനാഥയുടെ- സ്വത്തിൽ അതിക്രമം പ്രവർത്തിക്കുക . അല്ലാഹുവിനെ നിഷേധിച്ചവരായ കാഫിറുകളോടുള്ള യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടലൽ. ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരം ആരോപിക്കൽ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ശിർക്ക് പ്രവർത്തിക്കുക എന്നത് നിഷിദ്ധമാണ്. വൻപാപങ്ങളിൽ ഏറ്റവും വലുതും, ഏറ്റവും ഗുരുതരമായ തിന്മയും അതുതന്നെയാകുന്നു.
  2. * സിഹ്ർ (മാരണം ചെയ്യുക എന്നത്) നിഷിദ്ധമാണ്. അത് നാശകരമായ വൻപാപമാണ് എന്നതിനൊപ്പം, ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യങ്ങളിൽ പെട്ടതുമാണ്.
  3. * അന്യായമായി ജീവൻ ഹനിക്കുക എന്നത് നിഷിദ്ധമാണ്.
  4. * ന്യായമായ കാരണമുണ്ടെങ്കിൽ ജീവനെടുക്കുന്നത് അനുവദനീയമാണ്. ഉദാഹരണത്തിന് ഒരാളെ അന്യായമായി കൊലപ്പെടുത്തിയതിൻ്റെ ശിക്ഷയായോ, ഇസ്ലാമിൽ നിന്ന് പുറത്തു പോയതിനാലോ, വിവാഹശേഷം വ്യഭിചരിച്ചതിനാലോ ഒരാളെ (മുസ്ലിം ഭരണാധികാരിയോ അയാൾ നിശ്ചയിച്ചേൽപ്പിച്ച വ്യക്തിയോ) കൊലപ്പെടുത്തുന്നത് അനുവദനീയമാണ്.
  5. * പലിശ നിഷിദ്ധമാണ്. അതിലുള്ള ഗൗരവമേറിയ അപകടം ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു.
  6. * അനാഥരുടെ സ്വത്തിൽ അതിക്രമം പ്രവർത്തിക്കുന്നത് നിഷിദ്ധമാണ്.
  7. * യുദ്ധത്തിൽ പിന്തിരിഞ്ഞോടുന്നത് നിഷിദ്ധമാണ്.
  8. * വ്യഭിചാരമോ സ്വവർഗരതിയോ ആരോപിക്കുന്നത് നിഷിദ്ധമാണ്.
  9. * അല്ലാഹുവിനെ നിഷേധിച്ച (കാഫിറായ ഒരാൾക്കെതിരെ) ആരോപണം ഉന്നയിക്കുന്നത് (തിന്മയാണെങ്കിലും) വൻപാപങ്ങളിൽ പെടില്ല.
കൂടുതൽ