عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم:
«اللهُمَّ لَا تَجْعَلْ قَبْرِي وَثَنًا، لَعَنَ اللهُ قَوْمًا اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ».
[صحيح] - [رواه أحمد] - [مسند أحمد: 7358]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ഒരു ജനതയെ അല്ലാഹു ശപിക്കട്ടെ!"
[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 7358]
ആദരവോടെ കാണുകയും സുജൂദിൽ അവിടേക്ക് തിരിയുകയും ചെയ്ത് കൊണ്ട് ജനങ്ങൾ ആരാധിക്കുന്ന വിഗ്രഹത്തെ പോലെ തൻ്റെ ഖബ്റിനെ ആക്കരുതേ എന്ന് നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റിയിരിക്കുന്നു എന്നും നബി -ﷺ- അറിയിക്കുന്നു. കാരണം ഖബ്റുകളെ മസ്ജിദുകളാക്കുന്നത് അവയെ ആരാധിക്കുന്നതിലേക്കും, അവക്ക് (ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിയുമെന്ന്) വിശ്വസിക്കുന്നതിലേക്കും നയിക്കുന്നതാണ്.