عَنْ مَحْمُودِ بْنِ لَبِيدٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللهِ؟ قَالَ: «الرِّيَاءُ، يَقُولُ اللهُ عز وجل لَهُمْ يَوْمَ الْقِيَامَةِ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاؤُونَ فِي الدُّنْيَا، فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً؟».
[حسن] - [رواه أحمد] - [مسند أحمد: 23630]
المزيــد ...
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്. അല്ലാഹു അന്ത്യനാളിൽ -ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ- അവരോട് പറയുന്നതാണ്: ദുനിയാവിൽ നിങ്ങൾ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത്, അവരുടെ അടുത്തേക്ക് തന്നെ പൊയ്ക്കോളൂ. അവരുടെ പക്കൽ വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് പോയി നോക്കുക!"
[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 23630]
നബി -ﷺ- തൻ്റെ ഉമ്മത്തിൻ്റെ കാര്യത്തിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് അവർക്കിടയിൽ ചെറിയ ശിർക്ക് വ്യാപിക്കുന്നതിനെയാണ്. ചെറിയ ശിർക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകമാന്യമാണ്. ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണത്. ശേഷം ലോകമാന്യം നടിക്കുന്നവർക്കുള്ള ശിക്ഷയെ കുറിച്ചും നബി -ﷺ- അറിയിച്ചു. അവരോട് പറയപ്പെടുന്നതാണ്: നിങ്ങൾ ആർക്ക് വേണ്ടിയാണോ പ്രവർത്തിച്ചിരുന്നത്, അവർക്കകരിലേക്ക് തന്നെ പോയ്‌ക്കൊള്ളുക. നിങ്ങൾക്ക് എന്തെങ്കിലും പ്രതിഫലം നൽകാൻ അവർക്ക് സാധിക്കുമോ എന്ന് നോക്കിക്കൊള്ളുക.