عن جابر بن عبد الله رضي الله عنهما أن رسول الله صلى الله عليه وسلم قال: "مَنْ لَقِيَ الله لا يُشْرِك به شَيئا دخل الجنَّة، ومن لَقِيَه يُشرك به شيئا دخَل النار".
[صحيح] - [رواه مسلم]
المزيــد ...

ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കാത്ത അവസ്ഥയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. അല്ലാഹുവിൽ പങ്കുചേർക്കുന്ന സ്ഥിതിയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിച്ച കാര്യങ്ങൾ നോക്കുക. ആരെങ്കിലും അല്ലാഹുവിൻ്റെ രക്ഷാകർതൃത്വത്തിലോ (അതായത് അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്, അവനാണ് നമ്മെ നിയന്ത്രിക്കുന്നത് പോലുള്ള അല്ലാഹുവിൻ്റെ പ്രവർത്തികളിൽ), അവൻ്റെ ആരാധനക്കുള്ള അർഹതയിലോ, അവൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ അല്ലാഹുവിൽ പങ്കുചേർക്കാത്ത അവസ്ഥയിലാണ് മരിക്കുന്നതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ അല്ലാഹുവിൽ പങ്കുചേർത്തവനായി കൊണ്ടാണ് മരിക്കുന്നതെങ്കിൽ അവൻ്റെ പര്യവസാനം നരകത്തിലേക്കാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * ആരെങ്കിലും തൗഹീദ് (അല്ലാഹുവിനെ മാത്രം ആരാധിക്കുക) പാലിച്ചു കൊണ്ടാണ് മരിച്ചതെങ്കിൽ അവൻ നരകത്തിൽ ശാശ്വതനാകുന്നതല്ല. അവൻ്റെ അവസാന സങ്കേതം സ്വർഗമായിരിക്കുന്നതാണ്.
  2. * ആരെങ്കിലും ശിർക്ക് (അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കുക) ചെയ്ത് കൊണ്ടാണ് മരിക്കുന്നതെങ്കിൽ അവന് നരകം നിർബന്ധമായിരിക്കുന്നു.
  3. * സ്വർഗവും നരകവും മനുഷ്യന് വളരെ അടുത്താണ്. അവ രണ്ടിനും അവനുമിടയിൽ മരണമല്ലാതെ മറ്റൊരു തടസ്സവുമില്ല.
  4. * ശിർക്കിൽ നിന്ന് നിർബന്ധമായും ഭയം കൈക്കൊള്ളേണ്ടതുണ്ട്. കാരണം നരകത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ശിർക്കിൽ നിന്ന് അവൻ മോചിതനായിരിക്കണം എന്ന നിബന്ധനയുണ്ട്.
  5. * പ്രവർത്തനങ്ങൾ ധാരാളമുണ്ടോ എന്നതല്ല പരിഗണിക്കപ്പെടുക. മറിച്ച് ശിർക്കിൽ നിന്ന് അതെല്ലാം മോചിതമാണോ എന്നതിലാണ് കാര്യം.
  6. * 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന സാക്ഷ്യവചനത്തിൻ്റെ അർഥം ഈ ഹദീഥ് വിശദീകരിക്കുന്നു. ആരാധനകൾ അല്ലാഹുവിന് മാത്രമാക്കുകയും, അതിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ അർത്ഥം.
  7. * ശിർക്കിൽ നിന്ന് രക്ഷപ്പെട്ടവൻ്റെ ശ്രേഷ്ഠത.
  8. * സ്വർഗവും നരകവും ഉണ്ട് എന്ന് സ്ഥിരപ്പെടുത്തുന്നു.
  9. * പ്രവർത്തനങ്ങളിൽ പരിഗണിക്കപ്പെടുക അതിൻ്റെ പര്യവസാനം എന്തിലായിരുന്നു എന്നതാണ്.
കൂടുതൽ