عَنْ عَبْدِ اللهِ بنِ مَسْعُودٍ رضي الله عنه قال:
قَالَ النَّبِيُّ صلى الله عليه وسلم كَلِمَةً وَقُلْتُ أُخْرَى، قَالَ النَّبِيُّ صلى الله عليه وسلم: «مَنْ مَاتَ وَهُوَ يَدْعُو مِنْ دُونِ اللهِ نِدًّا دَخَلَ النَّارَ» وَقُلْتُ أَنَا: مَنْ مَاتَ وَهُوَ لَا يَدْعُو لِلهِ نِدًّا دَخَلَ الْجَنَّةَ.

[صحيح] - [متفق عليه] - [صحيح البخاري: 4497]
المزيــد ...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ഒരു വാചകം പറഞ്ഞിരിക്കുന്നു; (അതോടൊപ്പം) ഞാനും ഒരു വാക്ക് പറയട്ടെ. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്." ഞാൻ പറയട്ടെ: "ആരെങ്കിലും അല്ലാഹുവിന് പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടാതെയാണ് മരിക്കുന്നത് എങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4497]

വിശദീകരണം

ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അല്ലാഹുവല്ലാത്തവർക്ക് നൽകുകയും, ആ മാർഗത്തിലായി കൊണ്ട് മരണപ്പെടുകയും ചെയ്താൽ അവൻ നരകക്കാരിൽ പെട്ടവനാണ് എന്ന് നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, സഹായതേട്ടം (ഇസ്തിഗാഥ) നടത്തുക എന്നതെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അതോടൊപ്പം ഒരു കാര്യം കൂടുതലായി പറഞ്ഞു; ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും എന്നതായിരുന്നു അത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പ്രാർത്ഥന ആരാധനയാണ്; അത് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കാൻ പാടില്ല.
  2. തൗഹീദിൻ്റെ ശ്രേഷ്ഠത. ആരെങ്കിലും തൗഹീദുള്ളവനായി മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ അവൻ്റെ തിന്മകളുടെ പേരിൽ ചിലപ്പോൾ അവൻ ശിക്ഷിക്കപ്പെട്ടേക്കാം.
  3. ശിർക്കിൻ്റെ ഗൗരവം; ശിർക്ക് ചെയ്യുന്നവനായി കൊണ്ട് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (57)
കൂടുതൽ