ഹദീസുകളുടെ പട്ടിക

ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദങ്ങളായി സ്വീകരിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
''പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവൻ്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു''
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തിയും രോഷമുള്ളവനാണ്. ഒരു വിശ്വാസി അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ രോഷം
عربي ഇംഗ്ലീഷ് ഉർദു
നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക
عربي ഇംഗ്ലീഷ് ഉർദു
ഖിയാമത്ത് നാളിൽ എൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യമുണ്ടാവുക 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് തൻ്റെ ഹൃദയത്തിൽ നിന്ന് -അല്ലെങ്കിൽ മനസ്സിൽ നിന്ന്- നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
- അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, പിന്നീട് അവ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. ഇനി അവൻ ആ നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ, അല്ലാഹു അവൻ്റെയരികിൽ അയാൾക്കായി പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടിയും അതിലുമധികം മടങ്ങുകളായും ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഒരാൾ ഒരു തിന്മ ഉദ്ദേശിക്കുകയും അത് അവൻ ചെയ്യാതെ (ഉപേക്ഷിക്കുകയും) ചെയ്താൽ അല്ലാഹു അത് അവൻ്റെയരികിൽ ഒരു നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ തിന്മ ഉദ്ദേശിക്കുകയും, പ്രവർത്തിക്കുകയും ചെയ്താലാകട്ടെ, ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്
عربي ഇംഗ്ലീഷ് ഉർദു
എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.!
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെയും നിയോഗിക്കട്ടെയോ?! ഒരു വിഗ്രഹവും തുടച്ചു നീക്കാതെ വിടരുത്. ഒരു കെട്ടിയുയർത്തപ്പെട്ട ഖബ്റും നിരപ്പാക്കാതെ ഉപേക്ഷിക്കരുത്
عربي ഇംഗ്ലീഷ് ഉർദു
വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ.
عربي ഇംഗ്ലീഷ് ഉർദു
ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ അവശേഷിക്കരുത്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു. അവൻ്റെ വിചാരണ അല്ലാഹുവിങ്കലാണ്
عربي ഇംഗ്ലീഷ് ഉർദു
കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ
عربي ഇംഗ്ലീഷ് ഉർദു
അവർ പറയുന്ന സത്യമായ ആ ഒരു വാക്ക് ജിന്നുകൾ കട്ടെടുത്തതിൽ നിന്നുള്ളതാണ്; ജിന്ന് അത് തൻ്റെ കൂട്ടാളിക്ക് കോഴി കുറുകുന്നത് പോലെ ചെവിയിൽ കുറുകിക്കൊടുക്കും. അവരതിൽ നൂറുകണക്കിന് കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും
عربي ഇംഗ്ലീഷ് ഉർദു
ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല
عربي ഇംഗ്ലീഷ് ഉർദു
നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്
عربي ഇംഗ്ലീഷ് ഉർദു
ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും
عربي ഇംഗ്ലീഷ് ഉർദു
ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും
عربي ഇംഗ്ലീഷ് ഉർദു
അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക
عربي ഇംഗ്ലീഷ് ഉർദു
രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ
عربي ഇംഗ്ലീഷ് ഉർദു
എൻ്റെ അടിമക്ക് എന്നെ കുറിച്ചുള്ള ധാരണയിലാണ് ഞാനുണ്ടാവുക. അവൻ എന്നെ സ്മരിക്കുമ്പോഴെല്ലാം ഞാൻ അവനോടൊപ്പമുണ്ടാകും
عربي ഇംഗ്ലീഷ് ഉർദു
ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല
عربي ഇംഗ്ലീഷ് ഉർദു
ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും
عربي ഇംഗ്ലീഷ് ഉർദു
ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ മുൻപുള്ളവരുടെ ചര്യയെ പിൻപറ്റുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഒരാൾ നബി -ﷺ- യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ?? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക
عربي ഇംഗ്ലീഷ് ഉർദു
ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്
عربي ഇംഗ്ലീഷ് ഉർദു
ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്. അവൻ എന്നെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു; അതും അവന് യോജിച്ചതായിരുന്നില്ല
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم» "അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ അതീവ മഹത്വമുള്ള തിരുവദനം കൊണ്ടും, അനാദിയായ അവൻ്റെ ആധിപത്യം മുഖേനയും ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!
عربي ഇംഗ്ലീഷ് ഉർദു
നായയോ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്
عربي ഇംഗ്ലീഷ് ഉർദു
പിശാചിൻ്റെ കുതന്ത്രത്തെ ദുർമന്ത്രണത്തിലേക്ക് നീക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും
عربي ഇംഗ്ലീഷ് ഉർദു
പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!
عربي ഇംഗ്ലീഷ് ഉർദു
ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്
عربي ഇംഗ്ലീഷ് ഉർദു
ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!
عربي ഇംഗ്ലീഷ് ഉർദു
മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിക്കുന്നു, അപ്പോൾ അള്ളാഹു അവനെയും അവഗണിക്കുന്നു.
عربي ഇംഗ്ലീഷ് ഉർദു