عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ رضي الله عنه:
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَقْبَلَ إِلَيْهِ رَهْطٌ، فَبَايَعَ تِسْعَةً وَأَمْسَكَ عَنْ وَاحِدٍ، فَقَالُوا: يَا رَسُولَ اللهِ، بَايَعْتَ تِسْعَةً وَتَرَكْتَ هَذَا؟ قَالَ: «إِنَّ عَلَيْهِ تَمِيمَةً»، فَأَدْخَلَ يَدَهُ فَقَطَعَهَا، فَبَايَعَهُ، وَقَالَ: «مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ».
[حسن] - [رواه أحمد] - [مسند أحمد: 17422]
المزيــد ...
ഉഖ്ബത്തു ബ്നു ആമിർ അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ അരികിൽ ഒരു സംഘം വന്നെത്തി. അവിടുന്ന് അവരിലെ ഒൻപത് പേർക്ക് ബയ്അത്ത് നൽകുകയും, ഒരാളെ ഒഴിവാക്കുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒൻപത് പേർക്ക് താങ്കൾ ബയ്അത്ത് ചെയ്യുകയും, ഇയാളെ ഉപേക്ഷിക്കുകയും ചെയ്തല്ലോ?!" നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." അപ്പോൾ അയാൾ തൻ്റെ കൈ (വസ്ത്രത്തിൽ) പ്രവേശിപ്പിക്കുകയും, അത് പൊട്ടിച്ചു കളയുകയും ചെയ്തു. അവിടുന്ന് -ﷺ-iപറഞ്ഞു: "ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു."
[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 17422]
പത്തു പേരുള്ള ഒരു സംഘം നബി -ﷺ- യുടെ അരികിൽ വന്നു. അവരിൽ ഒൻപത് പേർക്ക് നബി -ﷺ- ഇസ്‌ലാം സ്വീകരണത്തിൻ്റെയും തന്നെ അനുസരിച്ചു കൊള്ളണമെന്നതിനുമുള്ള കരാർ (ബയ്അത്ത്) നൽകി. എന്നാൽ അവരിൽ പത്താമന് അവിടുന്ന് ബയ്അത്ത് ചെയ്തില്ല. അതിൻ്റെ കാരണമെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." കണ്ണേറോ മറ്റ് ഉപദ്രവങ്ങളോ തടുക്കുക എന്ന ഉദ്ദേശ്യത്തിൽ ശരീരത്തിൽ കെട്ടുകയോ ബന്ധിക്കുകയോ ചെയ്യുന്ന കാര്യങ്ങളെല്ലാം ഉറുക്കിൻ്റെ പരിധിയിൽ പെടും. നബി -ﷺ- യുടെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ ഉറുക്കുള്ള ഭാഗത്തേക്ക് തൻ്റെ കൈ പ്രവേശിപ്പിക്കുകയും അത് പൊട്ടിച്ചു കളയുകയും, ഊരിമാറ്റുകയും ചെയ്തു. അപ്പോൾ നബി -ﷺ- അയാൾക്ക് ബയ്അത്ത് നൽകി. ശേഷം ഉറുക്കുകൾ ബന്ധിക്കുന്നതിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടും, അതിൻ്റെ ഇസ്‌ലാമിക വിധി വിവരിച്ചു കൊണ്ടും നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തമീമത്ത് (ഏലസ്സ്) കെട്ടിയാൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു."