عن عائشة رضي الله عنها ، قالت: لما نُزِلَ برسول الله صلى الله عليه وسلم ، طَفِقَ يَطْرَحُ خَمِيصَةً له على وجهه، فإذا اغْتَمَّ بها كشفها فقال -وهو كذلك-: "لَعْنَةُ الله على اليهود والنصارى، اتخذوا قبور أنبيائهم مساجد -يُحَذِّرُ ما صنعوا".
ولولا ذلك أُبْرِزَ قَبْرُهُ، غير أنه خَشِيَ أن يُتَّخَذَ مسجدا.
[صحيح] - [متفق عليه]
المزيــد ...
ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ക്ക് മരണം ആസന്നമായപ്പോൾ അവിടുന്ന് തൻ്റെ മുഖത്ത് ഒരു തുണിക്കഷ്ണം ഇടാൻ തുടങ്ങി. പ്രയാസകരമാവുമ്പോൾ അവിടുന്ന് അത് മുഖത്ത് നിന്ന് നീക്കും. ആ അവസ്ഥയിലായിരിക്കെ നബി -ﷺ- പറഞ്ഞു: "യഹൂദ നസ്വാറാക്കൾക്ക് മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ! അവരിലെ നബിമാരുടെ ഖബറുകളെ അവർ മസ്ജിദുകളാക്കി." നബി -ﷺ- അവരുടെ പ്രവർത്തിയിൽ നിന്ന് താക്കീത് നൽകുകയായിരുന്നു. അതല്ലായിരുന്നെങ്കിൽ നബി -ﷺ- യുടെ ഖബർ (ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ) വെളിവാക്കപ്പെടുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന് ഭയപ്പെട്ടു.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ക്ക് വഫാത്ത് (മരണം) ആസന്നമായപ്പോൾ ആ മരണവേദനയിൽ പോലും അവിടുന്ന് പറഞ്ഞ കാര്യമെന്താണെന്ന് ആയിശ -رَضِيَ اللَّهُ عَنْهَا- നമ്മെ അറിയിക്കുന്നു. "അല്ലാഹു യഹൂദ നസ്വാറാക്കളെ ശപിക്കട്ടെ" എന്നായിരുന്നു അവിടുന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. തങ്ങളിലെ നബിമാരുടെ ഖബറുകളെ അവർ മസ്ജിദുകളാക്കി എന്നതായിരുന്നു ആ ശാപപ്രാർത്ഥനയുടെ കാരണം. നബി -ﷺ- യുടെ ആ സന്ദർഭത്തിലെ ഈ വാക്കുകൾ കൊണ്ടുള്ള ഉദ്ദേശമെന്താണെന്ന് ആയിശ -رَضِيَ اللَّهُ عَنْهَا- മനസ്സിലാക്കുന്നു. അവർ പറയുന്നു: യഹൂദ നസ്വാറാക്കൾക്ക് സംഭവിച്ച പിഴവിൽ തൻ്റെ ഉമ്മത് (മുസ്ലിംകൾ) വീണുപോകാതിരിക്കാനുള്ള താക്കീതായിരുന്നു നബി -ﷺ- അതു കൊണ്ട് ഉദ്ദേശിച്ചത്. അങ്ങനെ അവരും തൻ്റെ ഖബറിന് മേൽ മസ്ജിദ് കെട്ടിപ്പടുക്കാതിരിക്കാനായിരുന്നു നബി -ﷺ- അപ്രകാരം പറഞ്ഞത്. നബി -ﷺ- യെ അവിടുത്തെ വീട്ടിലെ മുറിക്ക് പുറത്ത് മറമാടുന്നതിൽ നിന്ന് സ്വഹാബികളെ തടഞ്ഞത് പിൽക്കാലഘട്ടത്തിൽ നബി -ﷺ- യുടെ ഖബർ മസ്ജിദാക്കപ്പെടുമോ എന്ന ഭയമായിരുന്നു എന്നും ആയിശ -رَضِيَ اللَّهُ عَنْهَا- ശേഷം വിശദീകരിക്കുന്നു.