عن عمر بن الخطاب رضي الله عنه قال: سمعت النبي صلى الله عليه وسلم يقول: «لا تُطْروني كما أَطْرت النصارى ابنَ مريم؛ إنما أنا عبده، فقولوا: عبد الله ورسوله».
[صحيح] - [رواه البخاري]
المزيــد ...

ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണ് എന്ന് പറഞ്ഞു കൊള്ളുക."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- തൻ്റെ കാര്യത്തിൽ അതിരുകവിയുന്നതിൽ നിന്നും ജനങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിൻ്റെ കാര്യത്തിലുള്ള അവിടുത്തെ ശ്രദ്ധയും, മുൻ സമൂഹങ്ങൾ എത്തിപ്പെട്ടതു പോലെ തൻ്റെ സമൂഹവും ശിർക്കിലേക്ക് (ബഹുദൈവാരാധന) എത്തിപ്പെടുമോ എന്ന ഭയവുമാണ് അവിടുത്തെ അതിന് പ്രേരിപ്പിച്ചത്. നബി -ﷺ- യെ പുകഴ്ത്തുന്നതിൽ അതിരുകവിയുന്നതിൻ്റെ ഉദാഹരണമാണ് അല്ലാഹുവിന് മാത്രം പ്രത്യേകമായ അവൻ്റെ വിശേഷണങ്ങളിലോ പ്രവർത്തികളിലോ പെട്ട ഏതെങ്കിലുമൊരു കാര്യം നബി -ﷺ- ക്ക് ചാർത്തി നൽകുക എന്നത്. നസ്വാറാക്കൾ മർയമിൻ്റെ മകൻ ഈസ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിൽ അതിര് കവിഞ്ഞത് ഒരുദാഹരണം. ആരാധനക്ക് അവകാശമുള്ളവനാണെന്നും, അല്ലാഹുവിൻ്റെ പുത്രനാണ് അദ്ദേഹമെന്നും അവർ ജൽപ്പിച്ചു. അങ്ങനെ അവർ ശിർക്കിൽ ആപതിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞതു നോക്കൂ: "മർയമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; 'ഇസ്രായീൽ സന്തതികളേ! എന്റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവെ മാത്രം നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല' എന്നാണ്." (മാഇദ: 72) നബി -ﷺ- പറഞ്ഞു: "ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും എന്ന് നിങ്ങൾ പറഞ്ഞോളൂ." അതായത്, അല്ലാഹുവിനുള്ള അടിമത്വം കൊണ്ടും പ്രവാചകത്വം കൊണ്ടും നിങ്ങളെന്നെ വിശേഷിപ്പിക്കുക. അപ്രകാരമാണ് അല്ലാഹു എന്നെ വിശേഷിപ്പിച്ചത്. അടിമയെന്ന പദവിയിൽ നിന്ന് - നസ്വാറാക്കൾ ചെയ്തതു പോലെ - ആരാധ്യൻ്റെയും രക്ഷാധികാരിയുടെയും പദവിയിലേക്ക് നിങ്ങൾ എന്നെ ഉയർത്തരുത്. അടിമത്വവും പ്രവാചകത്വവുമാണ് പ്രവാചകന്മാർക്കുള്ള അവകാശം. ആരാധ്യനായിരിക്കുക എന്നത് അല്ലാഹുവിൻറെ മാത്രം അവകാശമാണ്. എന്നാൽ നബി -ﷺ- ഈ രൂപത്തിൽ താക്കീത് നൽകിയിട്ടും, ജനങ്ങളിൽ ചിലർ അവിടുന്ന് താക്കീത് നൽകിയത് എന്തിൽ നിന്നാണോ, അതിൽ തന്നെ ചെന്നുപതിച്ചു. നീ അക്കൂട്ടരിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക!

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * പുകഴ്ത്തുന്നതിൽ അതിരുകവിയുകയും അമിതമാവുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും, സത്യമല്ലാത്തത് കൊണ്ട് പുകഴ്ത്തുകയും ചെയ്യരുത്. കാരണം അത് പിന്നീട് ശിർക്കിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതാണ്. അല്ലാഹുവിൻ്റെ അടിമയെ അല്ലാഹുവിൻ്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും, അല്ലാഹുവിൻ്റെ വിശേഷണങ്ങൾ മനുഷ്യർക്ക് നൽകാനും അത് കാരണമായിത്തീരും.
  2. * നസ്വാറാക്കളുടെ നിഷേധത്തിൻ്റെ കാരണം ഈസ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിൽ അവർ അതിരുകവിഞ്ഞതാണ്. അതിന് ശേഷം അവരിലെ വിശുദ്ധരുടെയും വിശുദ്ധകളുടെയും കാര്യത്തിലും അവർക്കിതേ അതിരുകവിച്ചിൽ സംഭവിച്ചു. ഈസയെ കുറിച്ച് അദ്ദേഹം അല്ലാഹുവിൻ്റെ പുത്രനാണെന്ന് അവർ ജൽപ്പിക്കുകയും ചെയ്തു. തങ്ങളുടെ നിരർത്ഥകമായ വാദങ്ങൾക്ക് തെളിവ് ഉണ്ടാക്കുന്നതിനായി പരിശുദ്ധ വേദഗ്രന്ഥങ്ങളിൽ തിരിമറി നടത്തുന്നതിലേക്കാണ് അതവരെ കൊണ്ടെത്തിച്ചത്.
കൂടുതൽ