ഹദീസുകളുടെ പട്ടിക

എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"യഹൂദ നസ്വാറാക്കൾക്ക് മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ! അവരുടെ നബിമാരുടെ ഖബറുകളെ അവർ മസ്ജിദുകളാക്കി." നബി -ﷺ- അവരുടെ പ്രവർത്തിയിൽ നിന്ന് താക്കീത് നൽകുകയായിരുന്നു. അതല്ലായിരുന്നെങ്കിൽ നബി -ﷺ- യുടെ ഖബർ (ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ) വെളിവാക്കപ്പെടുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന് ഭയപ്പെട്ടു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവേ! എൻ്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജനങ്ങളോടുള്ള അല്ലാഹുവിൻ്റെ കോപം കടുത്തതായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എന്നില് പങ്കുചേര്ക്കുന്നവരുടെ പങ്കുചേര്ക്കലുകളില് നിന്നെല്ലാം ഞാന് മുക്തനാണ്. അതിനാല് ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേര്ത്താല് അവനെയും അവന് പങ്കുചേര്ത്തതിനെയും ഞാന് ഉപേക്ഷിക്കും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"നിങ്ങളിൽ നിന്നും എനിക്ക് ഒരു കൂട്ടുകാരൻ (ഖലീൽ) ഉണ്ടാകുന്നതിൽ നിന്ന് ഞാൻ അള്ളാഹുവിൽ അഭയം തേടുകയാണു, കാരണം അള്ളാഹു എന്നെ കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു, അള്ളാഹു. ഇബ്രാഹീമിനെ. കൂട്ടുകാരനായി സ്വീകരിച്ചത് പോലെ; എന്റെ ഉമ്മത്തിൽ നിന്നും വല്ലവരെയും ഞാൻ കൂട്ടുകാരനാക്കുമായിരുന്നെങ്കിൽ ഞാൻ അബൂബക്കറിനെ കൂട്ടുകാരനായി സ്വീകരിക്കുമായിരുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"തീർച്ചയായും അല്ലാഹു ശക്തമായി കോപിക്കുന്നതാണ്. ഒരു മനുഷ്യൻ അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ കോപം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക്ക് ചെയ്തിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും, ഖബറുകൾക്ക് മീതെ മസ്ജിദുകൾ നിർമ്മിക്കുന്നവരും ഏറ്റവും മോശക്കാരായ ജനങ്ങളിൽ പെട്ടവരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ഞാൻ നിങ്ങളുടെ കാര്യത്തിൽ ഏറ്റവും ഭയക്കുന്നത് ചെറിയ ശിർക്കാകുന്നു." അതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "ലോകമാന്യമാണത്"
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു ഹലാലാക്കിയത് (അനുവദനീയമാക്കിയത്) അവർ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും), അപ്പോൾ അതിനെ നിങ്ങളും ഹറാമാക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു ഹറാമാക്കിയത് അവർ ഹലാലാക്കുകയും, അപ്പോൾ അത് നിങ്ങളും ഹലാലാക്കുകയും ചെയ്യുന്നില്ലേ?! ഞാൻ പറഞ്ഞു: അതെ! നബി -ﷺ- പറഞ്ഞു: "അത് തന്നെയാണ് അവർക്കുള്ള ഇബാദത്ത്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ ആദ്യം ക്ഷണിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നതിലേക്കായിരിക്കട്ടെ!"
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണ് എന്ന് പറഞ്ഞു കൊള്ളുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ആരാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിച്ചവർ." നബി -ﷺ- പറഞ്ഞു: "തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞവനാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"അല്ലാഹുവിൽ പങ്കുചേർക്കാത്ത അവസ്ഥയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. അല്ലാഹുവിൽ പങ്കുചേർക്കുന്ന സ്ഥിതിയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കും."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." മൂന്ന് തവണ നബി -ﷺ- അക്കാര്യം പറഞ്ഞു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും (കടം കാരണത്താൽ) പ്രയാസത്തിൽ അകപ്പെട്ടവന് അവധി നീട്ടിനൽകുകയോ, കടം ഒഴിവാക്കി നൽകുകയോ ചെയ്താൽ - അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ - അവൻ തൻ്റെ സിംഹാസനത്തിൻ്റെ തണലിന് താഴെ അവന് തണൽ വിരിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ അല്ലാഹു പരീക്ഷണങ്ങൾ ബാധിപ്പിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും നിശ്ചയിക്കുകയും, ശേഷം അത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. അവൻ ഒരു നന്മ ഉദ്ദേശിക്കുകയും, അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് പത്തു നന്മകൾ മുതൽ എഴുന്നൂറ് നന്മകൾ വരെയായി - ധാരാളം ഇരട്ടികളായി - രേഖപ്പെടുത്തുന്നതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും നിങ്ങളുടെ പ്രവർത്തനങ്ങളിലേക്കുമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നമ്മുടെ കൽപനയില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ അടിമകളേ! അനീതി ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ പരസ്പരം അനീതി പ്രവർത്തിക്കാതിരിക്കുക. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിപിഴച്ചവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ നിങ്ങൾ എന്നോട് സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങളെ അതിലേക്ക് നയിക്കാം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"എൻ്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." (നബി -ﷺ- യോട്) ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി -ﷺ- പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നെ ധിക്കരിച്ചവർ വിസമ്മതിച്ചിരിക്കുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏത് തിന്മയാണ് ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടുമെന്ന രൂപത്തിൽ തിരിഞ്ഞു കളയുക (എന്നത് പാടില്ല). അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു മുസ്ലിമിനെ ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവന് ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിനോട് വിദ്വേഷത്തിൽ വർത്തിച്ചാൽ അല്ലാഹു അവന് പ്രയാസം സൃഷ്ടിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവുമുണ്ടായിരിക്കുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു അതിക്രമിക്ക് അവധി നൽകുന്നതാണ്; അങ്ങനെ അവനെ പിടികൂടിയാൽ പിന്നെ അവനെ രക്ഷപ്പെടാൻ വിടുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് താങ്കളെയും ഞാൻ നിയോഗിക്കട്ടെയോ? ഒരു രൂപവും തകർത്തു കളയാതെ വിടരുത്. കെട്ടിഉയർത്തിയ ഒരു ഖബറും നിരപ്പാക്കാതെയും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ശകുനം നോക്കുന്നവനോ ശകുനം നോക്കിപ്പിച്ചവനോ, ജ്യോത്സ്യം നടത്തുന്നവനോ ജ്യോത്സ്യം നടത്തിക്കുന്നവനോ, മാരണം ചെയ്യുന്നവനോ മാരണം ചെയ്യിപ്പിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അരികിൽ പോവുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അരികിൽ ചെല്ലുകയും, അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും, അവനെ സത്യപ്പെടുത്തുകയും ചെയ്താൽ നാൽപ്പത് ദിവസത്തെ അവന്റെ നമസ്കാരം അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ജ്യോതിഷത്തിൽ നിന്ന് ഒരു ശാഖ കൈവശപ്പെടുത്തിയാൽ അവൻ മാരണത്തിൽ നിന്നൊരു ശാഖയാണ് നേടിയിരിക്കുന്നത്. (ജ്യോതിഷം) വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് (മാരണവും) വർദ്ധിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഈമാൻ എഴുപതിൽ പരം - അല്ലെങ്കിൽ അറുപതിൽ പരം - ശാഖകളാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യോടൊപ്പം അവിടുത്തെ യാത്രകളിലൊന്നിലായിരുന്നു അദ്ദേഹം. അപ്പോൾ ഒരു ദൂതനെ അയച്ചു കൊണ്ട് നബി -ﷺ- വിളംബരം ചെയ്തു: ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ ഒറ്റവരയുള്ള ചരടോ, അല്ലാത്ത ചരടോ മുറിച്ചു കളയാതെ വിടരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവന്റെ സമ്പാദ്യവും രക്തവും പവിത്രമായി തീർന്നിരിക്കുന്നു. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മലക്കുകൾ മേഘങ്ങളിലേക്ക് ഇറങ്ങിവരികയും, ആകാശലോകത്ത് വിധിക്കപ്പെട്ട കാര്യങ്ങൾ സ്മരിക്കുകയും ചെയ്യും. അപ്പോൾ പിശാച് കട്ടുകേൾക്കുകയും, (അവരുടെ സംസാരം) കേൾക്കുകയും ചെയ്യും. അത് ജ്യോത്സ്യന്മാർക്ക് അവൻ എത്തിച്ചു നൽകുകയും, അവർ അതിനോടൊപ്പം തങ്ങളുടെ പക്കൽ നിന്നുള്ള നൂറ് കളവുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ രാത്രികളിലും, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ബാക്കിയുള്ളപ്പോൾ നമ്മുടെ റബ്ബ് ഒന്നാം ആകാശത്തിലേക്ക് ഇറങ്ങുന്നതാണ്. അവൻ പറയും: ആരുണ്ട് എന്നോട് പ്രാർത്ഥിക്കാൻ; ഞാനവന് ഉത്തരം നൽകാം. ആരുണ്ട് എന്നോട് ചോദിക്കാൻ; ഞാനവന് നൽകാം. ആരുണ്ട് എന്നോട് പാപമോചനം തേടാൻ; ഞാനവന് പൊറുത്തു നൽകാം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കരുത്. അവയുടെ മേൽ ഇരിക്കുകയുമരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി - മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബറിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ അത് തടയട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും തൻ്റെ ഇസ്ലാമിൽ നന്മ വരുത്തിയാൽ ജാഹിലിയ്യത്തിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഫർദുകളിൽ മാത്രം മതിയാക്കൽ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയത് പോലെ തന്നെയാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ കഠിനമായ ഭിന്നത കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു വ്യക്തിക്കും ശിർക്കിനും കുഫ്റിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളുടെ പിതാക്കന്മാരുടെ പേരിൽ സത്യം ചെയ്യുന്നത് അല്ലാഹു നിങ്ങളോട് വിലക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(സ) രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയമായും ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നുണ്ട്, എന്നാൽ അവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നത് വൻപാപത്താലല്ല; അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു, അപരൻ: അവൻ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അത് പിൻപറ്റിയവരുടെ പ്രതിഫലങ്ങൾക്ക് സമാനമായത് അവനുമുണ്ട്; അവരുടെ (നന്മ പിൻപറ്റിയവരുടെ) പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന്നു തവണ നബി -ﷺ- അക്കാര്യം പറഞ്ഞു. (ശേഷം ഇബ്നു മസ്ഊദ് പറയുന്നു) നമ്മിൽ ഒരാളും അത് ശ്രദ്ധിക്കാത്തവരായില്ല; എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അവൻ അതിനെ ഇല്ലാതെയാക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി (സ) പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും ആശ്രയം)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ പിശാച് (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുക എന്നത് മാത്രമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി (സ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുസ്ലിംകളുടെ ഉപമ ഒരൊറ്റ ശരീരത്തിന്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ മുൻപുള്ളവരുടെ ചര്യയെ പിൻപറ്റുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ നബി (സ) യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി (സ) പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്ല്യനാക്കുകയാണോ? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നായയോ മണിനാദമോ ഉള്ള സംഘത്തെ മലക്കുകൾ അനുഗമിക്കുന്നതല്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു യഥാർത്ഥ മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായിരിക്കും. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് യഥാർത്ഥ മുഹാജിർ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പിശാചിൻ്റെ കുതന്ത്രത്തെ ദുർമന്ത്രണത്തിലേക്ക് നീക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കപടവിശ്വാസിയുടെ ഉപമ രണ്ട് ആട്ടിൻകൂട്ടങ്ങൾക്കിടയിൽ സംശയിച്ചു നിൽക്കുന്ന ആടിനെ പോലെയാണ്. ഒരിക്കൽ ഈ കൂട്ടത്തോടൊപ്പം പോകുമെങ്കിൽ മറ്റൊരിക്കൽ മറിച്ചുള്ളതിനൊപ്പം പോകും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾക്കിടയിൽ ഈസ ബ്നു മർയം നീതിമാനായ വിധികർത്താവായി വന്നെത്താനായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ എടുത്തു നീക്കുകയും ചെയ്യും. സമ്പത്ത് ഒരാളും സ്വീകരിക്കാത്ത വിധത്തിൽ ഒഴുകുകയും ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും, അതിൻ്റെ സുഗന്ധം കസ്തൂരിയേക്കാൾ പരിശുദ്ധവും,
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആകാശത്തുള്ള നക്ഷത്രങ്ങളുടെയും താരകങ്ങളുടെയും എണ്ണത്തേക്കാളധികം അധികമുണ്ട് ഹൗദ്വിലെ പാത്രങ്ങൾ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- ക്ക് നാൽപ്പത് വയസ്സുള്ളപ്പോൾ അവിടുത്തേക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെട്ടു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
യഹൂദർ കോപിക്കപ്പെട്ടവരും, നസ്വാറാക്കൾ അങ്ങേയറ്റം വഴിപിഴച്ചവരുമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം
عربي ഇംഗ്ലീഷ് ഫ്രഞ്ച്
താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നീ ഥാബിതിൻ്റെ അടുത്ത് ചെയ്യുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. അവരെ നിങ്ങൾ സൂക്ഷിക്കുക!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിക്കുന്നു, അപ്പോൾ അള്ളാഹു അവനെയും അവഗണിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ ഒരു ഉറക്കം ഉറങ്ങുകയും അപ്പോഴേക്ക് അയാളുടെ ഹൃദയത്തിൽനിന്നും വിശ്വാസ്യത പിടിച്ചെടുക്കപ്പെടുകയും ചെയ്യും. പിന്നീട് തഴമ്പ് പോലെ അതിന്റെ അടയാളം ബാക്കിയാകും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്