عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ اللهَ إِذَا أَحَبَّ عَبْدًا دَعَا جِبْرِيلَ فَقَالَ: إِنِّي أُحِبُّ فُلَانًا فَأَحِبَّهُ، قَالَ: فَيُحِبُّهُ جِبْرِيلُ، ثُمَّ يُنَادِي فِي السَّمَاءِ فَيَقُولُ: إِنَّ اللهَ يُحِبُّ فُلَانًا فَأَحِبُّوهُ، فَيُحِبُّهُ أَهْلُ السَّمَاءِ، قَالَ ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ، وَإِذَا أَبْغَضَ عَبْدًا دَعَا جِبْرِيلَ فَيَقُولُ: إِنِّي أُبْغِضُ فُلَانًا فَأَبْغِضْهُ، قَالَ فَيُبْغِضُهُ جِبْرِيلُ، ثُمَّ يُنَادِي فِي أَهْلِ السَّمَاءِ إِنَّ اللهَ يُبْغِضُ فُلَانًا فَأَبْغِضُوهُ، قَالَ: فَيُبْغِضُونَهُ، ثُمَّ تُوضَعُ لَهُ الْبَغْضَاءُ فِي الْأَرْضِ».
[صحيح] - [صحيح مسلم] - [صحيح مسلم: 2637]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക.' അപ്പോൾ ജിബ്‌രീൽ അവനെ ഇഷ്ടപ്പെടും. പിന്നീട് അദ്ദേഹം ആകാശത്ത് വിളംബരം ചെയ്യും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക.: അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിൽ അവന് സ്വീകാര്യത നൽകപ്പെടും.
അല്ലാഹു ഒരു അടിമയെ വെറുത്താൽ അവൻ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക.' അപ്പോൾ ജിബ്‌രീൽ അവനെ വെറുക്കും. പിന്നീട് ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: 'തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ വെറുക്കുന്നു. അതിനാൽ നിങ്ങളും അവനെ വെറുക്കുക.' അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിൽ അവന് വെറുപ്പ് നിശ്ചയിക്കപ്പെടും."
[സ്വഹീഹ്] - [صحيح مسلم] - [صحيح مسلم - 2637]
അല്ലാഹു ഒരു സത്യവിശ്വാസിയെ (മുഅ്മിനിനെ) - തന്റെ കൽപ്പനകൾ അനുസരിക്കുകയും വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന ഒരാളെ - ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക." അപ്പോൾ മലക്കുകളുടെ നേതാവായ ജിബ്‌രീൽ -عَلَيْهِ السَّلَامُ- അവനെ ഇഷ്ടപ്പെടും. പിന്നീട് ജിബ്‌രീൽ ആകാശത്തിലെ മലക്കുകളോട് വിളംബരം ചെയ്യും: "നിങ്ങളുടെ റബ്ബ് ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക." അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിലുള്ള മുഅ്മിനുകളുടെ ഹൃദയങ്ങളിൽ അവനോടുള്ള സ്നേഹവും അടുപ്പവും തൃപ്തിയും നൽകപ്പെടുകയും, അവർക്കിടയിൽ അവന് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും. അല്ലാഹു ഒരു അടിമയെ വെറുത്താൽ ജിബ്‌രീലിനെ വിളിച്ച് പറയും: "തീർച്ചയായും ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക." അപ്പോൾ ജിബ്‌രീൽ അവനെ വെറുക്കും. പിന്നീട് ജിബ്‌രീൽ ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: "നിങ്ങളുടെ റബ്ബ് ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നിങ്ങളും അവനെ വെറുക്കുക." അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിലുള്ള മുഅ്മിനുകളുടെ ഹൃദയങ്ങളിൽ അവന് വെറുപ്പും വിദ്വേഷവും നിശ്ചയിക്കപ്പെടും.