عن عبد الله بن عباس رضي الله عنهما عن رسول الله -صلى الله عليه وآله وسلم- فيما يرويه عن ربه -تبارك وتعالى- قال: «إن الله كَتَبَ الحسناتِ والسيئاتِ ثم بَيَّنَ ذلك، فمَن هَمَّ بحسنةٍ فَلم يعمَلها كَتبها الله عنده حسنةً كاملةً، وإن هَمَّ بها فعمِلها كتبها اللهُ عندَه عشرَ حسناتٍ إلى سَبعِمائةِ ضِعْفٍ إلى أضعافٍ كثيرةٍ، وإن هَمَّ بسيئةٍ فلم يعملها كتبها الله عنده حسنة كاملة، وإن هَمَّ بها فعمِلها كتبها اللهُ سيئةً واحدةً». زاد مسلم: «ولا يَهْلِكُ على اللهِ إلا هَالِكٌ».
[صحيح] - [متفق عليه]
المزيــد ...

അബുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിച്ചു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, ശേഷം അത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. അവൻ ഒരു നന്മ ഉദ്ദേശിക്കുകയും, അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് പത്തു നന്മകൾ മുതൽ എഴുന്നൂറ് നന്മകൾ വരെയായി - ധാരാളം ഇരട്ടികളായി - രേഖപ്പെടുത്തുന്നതാണ്. അവൻ ഒരു തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതെ ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അത് അവൻ്റെ പക്കൽ ഒരു നന്മയായി രേഖപ്പെടുത്തും. അവൻ തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും." മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമൊരു വർദ്ധനവ് കൂടിയുണ്ട്: "തീർത്തും നശിച്ചവനല്ലാതെ അല്ലാഹുവിങ്കൽ നശിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഈ മഹത്തരമായ ഹദീഥിൽ അനേകം പാഠങ്ങളുണ്ട്. ഒരു നന്മ ഉദ്ദേശിക്കുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്ത ശേഷം അത് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ആ നന്മ ചെയ്താലാകട്ടെ, അത് പത്ത് ഇരട്ടി മുതൽ ധാരാളം മടങ്ങുകളായി ഇരട്ടിപ്പിക്കപ്പെടുന്നതാണ്. ഇനി ആരെങ്കിലും ഒരു തിന്മ ഉദ്ദേശിക്കുകയും, ശേഷം അല്ലാഹുവിന് വേണ്ടി അത് ഉപേക്ഷിക്കുകയും ചെയ്താൽ അവന് ഒരു നന്മ രേഖപ്പെടുത്തപ്പെടുന്നതാണ്. ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാലാകട്ടെ, അവന് ഒരു തിന്മയായി അത് രേഖപ്പെടുത്തപ്പെടും. ആരെങ്കിലും ഒരു തിന്മ മനസ്സിൽ ഉദ്ദേശിക്കുക മാത്രം ചെയ്താൽ അവൻ്റെ മേൽ ഒന്നും രേഖപ്പെടുത്തപ്പെടുന്നതല്ല. ഇതെല്ലാം അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയാണ് ബോധ്യപ്പെടുത്തുന്നത്. അത്ര മഹത്തരമായ ശ്രേഷ്ഠതകളും, ധാരാളം നന്മകളുമാണ് അല്ലാഹു തൻ്റെ അടിമകൾക്ക് മേൽ ചൊരിഞ്ഞിരിക്കുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഈ ഉമ്മതിന് മേൽ അല്ലാഹു ചൊരിഞ്ഞ ഔദാര്യത്തിൻ്റെ മഹത്വം. ഹദീഥിൽ പറയപ്പെട്ടത് പോലെയല്ലായിരുന്നു കാര്യമെങ്കിൽ കടുത്ത പ്രയാസം തന്നെ ബാധിക്കുമായിരുന്നു. കാരണം മനുഷ്യരുടെ തിന്മകളായിരിക്കും കൂടുതലുണ്ടാവുക.
  2. * മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകൾ ഹൃദയത്തിലെ പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്നതാണ്. ബാഹ്യമായ പ്രവർത്തനങ്ങൾ മാത്രമേ അവർ രേഖപ്പെടുത്തൂ എന്ന ചിലരുടെ അഭിപ്രായം ശരിയല്ല.
  3. * നന്മ തിന്മകൾ അവ സംഭവിക്കുന്നതും, അവയുടെ പ്രതിഫലവും ശിക്ഷയും അല്ലാഹു രേഖപ്പെടുത്തുന്നു എന്ന് ഈ ഹദീസ് സ്ഥിരപ്പെടുത്തുന്നു. "അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തിയിരിക്കുന്നു" എന്നാണ് ഹദീഥിലെ പദം.
  4. * സംഭവിക്കുന്ന നന്മകളും തിന്മകളുമെല്ലാം രേഖപ്പെടുത്തി സ്ഥിരപ്പെടുത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ മേൽ രേഖപ്പെടുത്തപ്പെട്ടതിന് അനുഗുണമായി അടിമകൾ സ്വേഛപ്രകാരം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.
  5. " അല്ലാഹുവിന് പ്രവർത്തനങ്ങളുണ്ട് എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്നാണല്ലോ ഹദീഥിൻ്റെ തുടക്കത്തിലുള്ളത്. അല്ലാഹു രേഖപ്പെടുത്താൻ കൽപ്പിച്ചു എന്നാണ് അതിൻ്റെ ഉദ്ദേശം എന്ന് പറഞ്ഞാലും, അല്ലാഹു സ്വയം രേഖപ്പെടുത്തി എന്ന് പറഞ്ഞാലും അവൻ്റെ പ്രവർത്തനം അതിലൂടെ സ്ഥിരപ്പെടും. മറ്റു ചില ഹദീഥുകളിൽ "അല്ലാഹു അവൻ്റെ കൈ കൊണ്ട് തൗറാത്ത് രേഖപ്പെടുത്തി" എന്ന് തന്നെ വന്നതായി കാണാം. ഈ പറഞ്ഞത് സൃഷ്ടികളോട് സമാനപ്പെടുത്താതെയോ, അതിൻ്റെ ബാഹ്യാർത്ഥം മാറ്റിമറിക്കാതെയോ വിശ്വസിക്കുകയാണ് വേണ്ടത്.
  6. * അല്ലാഹു അവൻ്റെ സൃഷ്ടികളുടെ കാര്യം വളരെ ശ്രദ്ധിക്കുന്നവനാണ്. അവരുടെ നന്മകളും തിന്മകളും അവൻ വിധിയായി രേഖപ്പെടുത്തുകയും, മതനിയമങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
  7. * പ്രവർത്തനങ്ങളിൽ നിയ്യത്ത് (ഉദ്ദേശം) പരിഗണിക്കപ്പെടുന്നു എന്നും, അതിന് വലിയ സ്വാധീനമുണ്ട് എന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
  8. * ഒരു കാര്യം ചുരുക്കി പറഞ്ഞ ശേഷം അത് വിശദീകരിക്കുക എന്നത് ഭാഷാപരമായ ഭംഗിയിൽ പെട്ടതാണ്.
  9. * നന്മ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഒരു പൂർണ്ണ നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്.
  10. * ആരെങ്കിലും ഒരു നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ പേരിൽ ഒരു നന്മ രേഖപ്പെടുത്തപ്പെടും. ആരെങ്കിലും ഒരു തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതെ ഉപേക്ഷിക്കുകയും ചെയ്താൽ അത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും. ഇത് അല്ലാഹുവിൻ്റെ മഹത്വവും ഔദാര്യവും നന്മയും ബോധ്യപ്പെടുത്തുന്നു. ഇവിടെ 'ഉദ്ദേശിക്കുക' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഉറച്ച തീരുമാനമാണ്. കേവലം മനസ്സിൽ വന്നു പോകുന്ന തോന്നലുകളല്ല.
കൂടുതൽ