+ -

عن عبد الله بن عمرو رضي الله عنهما يبلغ به النبي صلى الله عليه وسلم : «الرَّاحمون يرحَمُهمُ الرحمنُ، ارحموا أهلَ الأرضِ، يرحمْكم مَن في السماءِ».
[صحيح] - [رواه أبو داود والترمذي وأحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

ഭൂമിയിലുള്ള മനുഷ്യരോടും ഇണക്കമുള്ള ജീവികളോടും കാരുണ്യം ചൊരിയുകയും, അവരോട് അനുകമ്പയോടും നന്മയോടും പരിഗണനയോടും കൂടി വർത്തിക്കുകയും ചെയ്യുന്നവർ; അവരാണ് കരുണ ചൊരിയുന്ന 'റാഹിമീങ്ങൾ'. അവരോട് റഹ്മാനായ (സർവ്വ വിശാലമായ കാരുണ്യമുള്ളവൻ) അല്ലാഹു കരുണ ചൊരിയുന്നതാണ്. കാരുണ്യം എന്നാൽ എന്താണെന്ന് ഏവർക്കുമറിയാം. അല്ലാഹുവിന്റെ കരുണയിൽ പെട്ടതാണ് അവൻ അവർക്ക് മേൽ നന്മകൾ ചൊരിയുകയും, അവന്റെ ഔദാര്യങ്ങൾ വർഷിക്കുകയും ചെയ്യുമെന്നത്. പ്രവർത്തനത്തിന് അതിന്റെ തരത്തിന് അനുസരിച്ച പ്രതിഫലമാണല്ലോ ഉണ്ടായിരിക്കുക?! ശേഷം നബി -ﷺ- പറയുന്നു: "ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക" ഭൂമിയിലുള്ളവർ എന്ന വാക്ക് എല്ലാ തരം സൃഷ്ടികളെയും ഉൾക്കൊള്ളുന്നു. സൽകർമ്മിയും ദുഷ്കർമ്മിയും, പക്ഷികളും വന്യമൃഗങ്ങളും അതിൽ ഉൾപ്പെട്ടു. (അവയോട് കരുണ ചൊരിഞ്ഞാൽ) "ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്" അതായത് ഉപരിയിലുള്ള അല്ലാഹു നിങ്ങളോട് കരുണ ചൊരിയുന്നതാണ്. ഉപരിയിലുള്ളവൻ എന്നതിന്റെ ഉദ്ദേശം അല്ലാഹുവിന്റെ അധികാരമാണെന്നോ മറ്റോ വ്യാഖ്യാനിക്കാൻ പാടില്ല. കാരണം അല്ലാഹു അവന്റെ സൃഷ്ടികൾക്കെല്ലാം മുകളിലാണെന്ന കാര്യം ഖുർആൻ കൊണ്ടും, ഹദീഥ് കൊണ്ടും, (പണ്ഡിതന്മാരുടെ ഏകാഭിപ്രായമായ) ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. "അല്ലാഹു ആകാശത്തിലാണ്" എന്ന് ഒരാൾ പറയുന്നതിന്റെ ഉദ്ദേശം ആകാശം അല്ലാഹുവിനെ വലയം ചെയ്തിരിക്കുന്നു എന്നോ, അല്ലാഹു ആകാശത്തിന് ഉള്ളിലാണ് എന്നോ അല്ല. അല്ലാഹു അത്തരം ന്യൂനതകളിൽ നിന്നെല്ലാം തീർത്തും ഔന്നത്യമുള്ളവനാകുന്നു. ഹദീഥിൽ 'ഉള്ളിൽ' എന്ന രൂപത്തിൽ അർത്ഥം പറയപ്പെട്ടേക്കാവുന്ന 'ഫീ' എന്ന പദം 'മുകളിൽ' എന്ന ഉദ്ദേശത്തിലാണ് വന്നിരിക്കുന്നത്. അതായത് അല്ലാഹു ആകാശങ്ങൾക്ക് മുകളിൽ, സർവ്വ സൃഷ്ടികളുടെയും മുകളിലാണ് എന്നാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കരുണ കാണിക്കേണ്ടതെങ്ങനെ എന്നത് ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലാണ് മനസ്സിലാക്കേണ്ടത്. ഇസ്ലാം നിശ്ചയിച്ച ശിക്ഷാനടപടികളും, അല്ലാഹുവിന്റെ വിധിവിലക്കുകൾ ലംഘിച്ചതിന്റെ പേരിൽ പ്രതികാരമെടുക്കുന്നതും കാരുണ്യത്തിന് വിരുദ്ധമല്ല.
  2. * അല്ലാഹു ഉപരിയിലാണ്; സർവ്വ സൃഷ്ടികൾക്കും മുകളിൽ.
  3. * കാരുണ്യം എന്ന വിശേഷണം അല്ലാഹുവിനുണ്ട്.
കൂടുതൽ