ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഒരാൾ തന്റെ (മുസ്ലിം) സഹോദരനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവൻ അയാളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അയാളെ അറിയിക്കട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു ഒരാൾക്ക് മേൽ കരുണ ചൊരിയട്ടെ; അവൻ (കച്ചവടത്തിൽ) വിൽക്കുമ്പോഴും സൗമ്യനാണ്. വാങ്ങുമ്പോഴും, കടം തിരിച്ചു ചോദിക്കുമ്പോഴും (സൗമ്യനാണ്).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ജനങ്ങൾക്ക് കടം നൽകിയിരുന്ന ഒരാളുണ്ടായിരുന്നു. അയാൾ തൻ്റെ ജോലിക്കാരനോട് പറയുമായിരുന്നു: (കടക്കാരിൽ) പ്രയാസം അനുഭവിക്കുന്ന ആരെയെങ്കിലും കണ്ടാൽ അയാൾക്ക് വിട്ടുകൊടുക്കുക. അല്ലാഹു നമുക്കും പൊറുത്തു തന്നേക്കാം. അങ്ങനെ അവൻ അല്ലാഹുവിനെ കണ്ടുമുട്ടി; അല്ലാഹു അവന് പൊറുത്തു നൽകുകയും ചെയ്തു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ നബി -ﷺ- യോട് പറഞ്ഞു: "എനിക്ക് വസ്വിയ്യത് നൽകിയാലും." നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തങ്ങളുടെ വിധികളിലും കുടുംബത്തിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പാലിച്ചവർ അല്ലാഹുവിങ്കൽ പ്രകാശം കൊണ്ടുള്ള ഇരിപ്പിടങ്ങൾക്ക് മുകളിലായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശക്തവാനെന്നാൽ മല്ല യുദ്ധത്തിൽ മറിച്ചിടുന്നവനല്ല. കോപത്തിൻ്റെ സന്ദർഭത്തിൽ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തവാൻ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു നന്മ അറിയിച്ചു നൽകിയാൽ അവന് അത് പ്രവർത്തിച്ചവരുടേതിന് സമാനമായ പ്രതിഫലമുണ്ട്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ജനങ്ങളോട് കരുണ ചെയ്തില്ലെങ്കിൽ അല്ലാഹു അവനോട് കരുണ കാണിക്കുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഏറ്റവും കൂടുതൽ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കാര്യം അല്ലാഹുവിനെ കുറിച്ചുള്ള തഖ്'വയും (സൂക്ഷ്മത), സൽസ്വഭാവവുമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ലജ്ജ വിശ്വാസത്തിൽ പെട്ടതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ധർമ്മനിഷ്ഠയുള്ളവനും, (ജനങ്ങളോട് ചോദിക്കാതെ) ധന്യത പുലർത്തുന്നവനും, (ജനങ്ങൾക്കിടയിൽ) അറിയപ്പെടാത്തവനുമായ അടിമയെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
വിശ്വാസികളിൽ ഏറ്റവും പരിപൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും സൗമ്യത ഏതൊരു കാര്യത്തിൽ ഉണ്ടായാലും അതിനെ ഭംഗിയാക്കാതിരിക്കില്ല. അത് ഏതിൽ നിന്ന് എടുത്തു മാറ്റപ്പെട്ടാലും അതിന് അഭംഗിയുണ്ടാവാതിരിക്കില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും ഒരു മുഅ്മിനിന് അവന്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്കാരക്കാരന്റെയും പദവി കരസ്ഥമാക്കാൻ കഴിയും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; നിങ്ങൾ (ജനങ്ങളെ) അകറ്റിക്കളയരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നല്ല സ്വഭാവം എന്നതിനേക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു യഥാർത്ഥ മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായിരിക്കും. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് യഥാർത്ഥ മുഹാജിർ
عربي ഇംഗ്ലീഷ് ഫ്രഞ്ച്