عن أبي مسعود البدري رضي الله عنه عن النبي صلى الله عليه وسلم قال: «من دلَّ على خير، فله مثلُ أجرِ فاعلِه».
[صحيح] - [رواه مسلم]
المزيــد ...

അബൂ മസ്ഊദ് അൽ ബദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു നന്മ അറിയിച്ചു നൽകിയാൽ അവന് അത് പ്രവർത്തിച്ചവരുടേതിന് സമാനമായ പ്രതിഫലമുണ്ട്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഇത് മഹത്തരമായ ഒരു ഹദീഥാണ്. ആരെങ്കിലും ഒരാളെ നന്മയിലേക്ക് വഴികാട്ടിയാൽ അത് പ്രവർത്തിച്ചവൻ്റെ പ്രതിഫലത്തിന് സമാനമായത് അതിലേക്ക് വഴികാണിച്ചവനും ഉണ്ടായിരിക്കുന്നതാണ്. ഈ പറഞ്ഞതിൽ വാക്ക് കൊണ്ടും പ്രവർത്തനം കൊണ്ടുമുള്ള മാർഗദർശനം ഉൾപ്പെടും. അദ്ധ്യാപനം വാക്ക് കൊണ്ടാണെങ്കിൽ, നല്ല മാതൃക കാണിച്ചു നൽകുക എന്നത് പ്രവർത്തിയിലൂടെയാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * നന്മയിലേക്ക് വഴികാട്ടിനൽകാനുള്ള പ്രേരണയും പ്രോത്സാഹനവും. മാർഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ അതേ വിധിയായിരിക്കും ഉണ്ടാവുക.
കൂടുതൽ