عن أبي هريرة رضي الله عنه مرفوعاً: «كان رجل يُدَايِنُ الناس، وكان يقول لفَتَاه: إذا أَتَيْتَ مُعْسِرًا فَتَجَاوَزْ عنه، لعَلَّ الله أن يَتَجَاوَزَ عنَّا، فَلَقِيَ الله فتَجَاوز عنه».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങൾക്ക് കടം നൽകിയിരുന്ന ഒരാളുണ്ടായിരുന്നു. അയാൾ തൻ്റെ ജോലിക്കാരനോട് പറയുമായിരുന്നു: (കടക്കാരിൽ) പ്രയാസം അനുഭവിക്കുന്ന ആരെയെങ്കിലും കണ്ടാൽ അയാൾക്ക് വിട്ടുകൊടുക്കുക. അല്ലാഹു നമുക്കും പൊറുത്തു തന്നേക്കാം. അങ്ങനെ അവൻ അല്ലാഹുവിനെ കണ്ടുമുട്ടി; അല്ലാഹു അവന് പൊറുത്തു നൽകുകയും ചെയ്തു."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

"ജനങ്ങൾക്ക് കടം നൽകാറുള്ള ഒരു മനുഷ്യനുണ്ടായിരുന്നു." അതായത് ജനങ്ങളുമായി അയാൾക്ക് കടമിടപാടുകളുണ്ട്. അല്ലെങ്കിൽ അവധിക്ക് കച്ചവടം നടത്താറുണ്ട്. ജനങ്ങളിൽ നിന്ന് കടം തിരിച്ചെടുക്കുന്ന തൻ്റെ ജോലിക്കാരനോട് അദ്ദേഹം പറയുമായിരുന്നു: കടബാധ്യതയുള്ള ആരെയെങ്കിലും കടം തിരിച്ചു നൽകാൻ ഒന്നുമില്ലാത്ത - അതിന് സാധിക്കാത്ത - അവസ്ഥയിൽ കണ്ടാൽ "അയാൾക്ക് നീ വിട്ടുനൽകുക". അതായത് അയാൾക്ക് കൂടുതൽ അവധി നൽകുകയും, അയാളോട് കടം ആവർത്തിച്ചാവർത്തിച്ചു തിരിച്ചു ചോദിക്കാതിരിക്കുകയും ചെയ്യുക. അതല്ലെങ്കിൽ അവൻ്റെ പക്കലുള്ളത് എന്താണോ, അത് സ്വീകരിക്കുക. നൽകാനുള്ളതിൽ കുറവുണ്ടെങ്കിലും അത് സ്വീകരിച്ചു കൊള്ളുക. "അല്ലാഹു നമുക്കും പൊറുത്തു നൽകിയേക്കാം" അതായത് അല്ലാഹുവിൻ്റെ ദാസന്മാർക്ക് വിട്ടുനൽകുകയും, അവർക്ക് എളുപ്പമാക്കി നൽകുകയും, അവരുടെ പ്രയാസം നീക്കിനൽകുകയും ചെയ്തതിനാൽ അല്ലാഹു നമുക്ക് മാപ്പ് നൽകിയേക്കാം. അല്ലാഹു അടിമകളുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച രൂപത്തിൽ അവർക്ക് പ്രതിഫലം നൽകുന്നതാണ് എന്ന കാര്യം അയാൾക്ക് മനസ്സിലായതു കൊണ്ടാണ് അയാൾ ഇപ്രകാരം പറഞ്ഞത്. പ്രവർത്തനം നന്നാക്കിയ ഒരാളുടെയും പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നും അയാൾക്ക് ബോധ്യമുണ്ടായിരുന്നു. "അങ്ങനെ അവൻ അല്ലാഹുവിനെ കണ്ടുമുട്ടി; അല്ലാഹു അവന് പൊറുത്തു നൽകുകയും ചെയ്തു." ജനങ്ങളോട് അയാൾ കാരുണ്യം കാണിക്കുകയും, അവരോട് അനുകമ്പ പുലർത്തുകയും, അവർക്ക് എളുപ്പമാക്കി നൽകുകയും ചെയ്തതിന് പകരമായിരുന്നു അത്. നസാഇയുടെയും ഇബ്നു ഹിബ്ബാൻ്റെയും ചില നിവേദനങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്. "ഒരു നന്മയും പ്രവർത്തിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ; അയാൾ ജനങ്ങൾക്ക് കടം നൽകാറുണ്ടായിരുന്നു. തൻ്റെ ദൂതനോട് അയാൾ പറയുമായിരുന്നു: ലഭിച്ചത് സ്വീകരിക്കുക. പ്രയാസമുള്ളത് ഒഴിവാക്കുകയും വിട്ടുനൽകുകയും ചെയ്യുക. അല്ലാഹു നമുക്ക് പൊറുത്തു നൽകിയേക്കാം." അല്ലാഹുവിനെ കുറിച്ച് അവൻ നല്ലവിചാരം പുലർത്തുകയും, മനുഷ്യരോട് അവൻ നന്മ പ്രവർത്തിക്കുകയും ചെയ്തപ്പോൾ അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു നൽകിയത് നോക്കൂ! ഇപ്രകാരമാണ്; പ്രവർത്തനത്തിന് യോജിച്ച പ്രതിഫലമായിരിക്കും ലഭിക്കുക.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നന്മ കൽപ്പിക്കുന്നവന് - അവൻ തന്നെ നേരിട്ട് അത് ചെയ്തില്ലെങ്കിൽ പോലും - അതിൻ്റെ പ്രതിഫലം ലഭിക്കുന്നതാണ്.
  2. * നമുക്ക് മുൻപുള്ളവർക്ക് ഉണ്ടായിരുന്ന മതനിയമങ്ങൾ നമുക്കും ബാധകമാണ്. നമ്മുടെ മതത്തിലുള്ളതിന് അത് എതിരായിട്ടില്ലെങ്കിൽ.
  3. * കടം കാരണത്താൽ പ്രയാസം അനുഭവിക്കുന്നവന് അവധി നീട്ടിനൽകാനും, അവനോട് കടം തിരിച്ചു ചോദിക്കുന്നതിൽ സൗമ്യത പുലർത്താനും ഈ ഹദീഥ് പ്രേരിപ്പിക്കുന്നു.
കൂടുതൽ