عن أبي كريمة المقداد بن معد يكرب رضي الله عنه عن النبي صلى الله عليه وسلم قال: «إِذَا أَحَبَّ الرَّجُلُ أَخَاهُ، فَلْيُخْبِرْهُ أَنَّهُ يُحِبُّهُ».
[صحيح] - [رواه أبو داود والترمذي والنسائي في السنن الكبرى وأحمد]
المزيــد ...

അബൂ കരീമ മിഖദാദ് ഇബ്നു മഅ്ദി കരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവൻ അയാളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അയാളെ അറിയിക്കട്ടെ."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം ഇഷ്ടപ്പെടണമെന്ന് അറിയിക്കുന്നതും, അതിൻ്റെ പ്രതിഫലം വിവരിക്കുന്നതുമായ അനേകം ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ ഹദീസിൽ വിശ്വാസികൾക്കിടയിൽ പരസ്പര സ്നേഹം വ്യാപിക്കുന്നതോടൊപ്പം അവർക്കിടയിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ അതിയായ സ്വാധീനം ചെലുത്തുന്ന ഒരു കാര്യമാണ് സൂചിക്കപ്പെട്ടിട്ടുള്ളത്. താൻ തന്റെ സഹോദരനെ ഇഷ്ടപ്പെടുന്നു എന്ന കാര്യം അവനെ അറിയിക്കുക എന്നതാണത്. ഇത് ശിഥിലീകരണത്തിൽ നിന്നും ഭിന്നിപ്പിൽ നിന്നും മോചിതമായ ഒരു സാമൂഹിക ചുറ്റുപാട് സൃഷ്ടിച്ചെടുക്കാൻ ഉപകരിക്കുന്നു. അത് പോലെ തന്നെ ഇസ്ലാമിക സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വ്യാപിക്കാനും, മുസ്ലിം സഹോദരങ്ങൾക്കിടയിലെ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ നന്മകളെല്ലാം യാഥാർത്ഥ്യമായി തീരണമെങ്കിൽ പരസ്പര സ്നേഹം വർദ്ധിക്കാൻ കാരണമാകുന്ന വഴികൾ സ്വീകരിക്കേണ്ടതുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിൽ പരസ്പരം സ്നേഹിക്കുന്നവർ അക്കാര്യം പരസ്പരം അറിയിക്കുക എന്നത് അതിൽ പെട്ടതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ആരെങ്കിലും തൻ്റെ (മുസ്ലിം) സഹോദരനെ സ്നേഹിക്കുന്നെങ്കിൽ അവനെ അക്കാര്യം അറിയിക്കട്ടെ.
  2. * തനിക്ക് ഒരാളോട് സ്നേഹമുണ്ടെന്ന് അറിയിക്കുന്നത് കൊണ്ടുള്ള ഒരു ഉപകാരം അയാൾ പിന്നീട് അവൻ്റെ നല്ല ഉപദേശം സ്വീകരിക്കുമെന്നതാണ്. തനിക്ക് വ്യക്തമാകാതിരുന്ന എന്തെങ്കിലും നന്മയിലേക്ക് അയാൾ വഴി കാണിച്ചു കൊടുത്താൽ ആ വ്യക്തി അത് തള്ളിക്കളയുകയുമില്ല.
  3. * അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുന്ന ഒരാൾ ആരെയെങ്കിലും സ്നേഹിക്കുന്നെങ്കിൽ അവരോട് അത് അറിയിക്കുക എന്നത് മുസ്തഹബ്ബാണ് (പ്രോത്സാഹിപ്പിക്കപ്പെട്ടത്). അതിലൂടെ സ്നേഹവും അടുപ്പവും കൂടുതൽ വർദ്ധിക്കുന്നതാണ്.
കൂടുതൽ