عَنْ عَائِشَةَ أُمِّ المُؤمنينَ رضي الله عنها قَالَتْ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُعْجِبُهُ التَّيَمُّنُ، فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ.
[صحيح] - [متفق عليه] - [صحيح البخاري: 168]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 168]
ആദരവിനോട് യോജിക്കുന്ന കാര്യങ്ങളിലെല്ലാം വലത് കൊണ്ട് ആരംഭിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു. അതിൽ പെട്ടതാണ്: ചെരുപ്പ് ധരിക്കുമ്പോൾ വലതു കാലിൽ ആദ്യം ചെരുപ്പ് ധരിക്കുക എന്നതും, മുടിയും താടിയും ചീകുന്ന വേളയിലും എണ്ണ തേക്കുമ്പോഴും വലതു ഭാഗം ആദ്യം ആരംഭിക്കുക എന്നതുമെല്ലാം. വുദൂഅ് ചെയ്യുന്ന വേളയിൽ കൈകാലുകളിൽ വലത്തേത് ആദ്യം കഴുകുക എന്നതും ഇതിൻ്റെ ഭാഗം തന്നെ.