ഹദീസുകളുടെ പട്ടിക

ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രത്തോളം വലുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- നിസ്കരിക്കുമ്പോൾ അവിടുത്തെ രണ്ട് കൈകളും -കക്ഷത്തിലെ വെളുപ്പ് കാണുന്നത് വരെ- അകറ്റിപ്പിടിക്കുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ജനാബത്തുകാരായിരിക്കെ ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. അവിടുന്ന് എന്നോട് 'ഇസാർ' (അരക്ക് താഴെയുള്ളത് മറക്കുന്ന വസ്ത്രം) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും; ശേഷം -എനിക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ- അവിടുന്ന് ബാഹ്യകേളികളിൽ ഏർപ്പെടുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല
عربي ഇംഗ്ലീഷ് ഉർദു