ഹദീസുകളുടെ പട്ടിക

"ഞാൻ നിങ്ങളുടെ കാര്യത്തിൽ ഏറ്റവും ഭയക്കുന്നത് ചെറിയ ശിർക്കാകുന്നു." അതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "ലോകമാന്യമാണത്"
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ കാര്യത്തിലും അല്ലാഹു നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ വധിക്കുമ്പോൾ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗത്തെ) അറുക്കുമ്പോൾ അറവ് നന്നാക്കുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത് പ്രാവർത്തികമാക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോട് അവർ എതിരായതും മാത്രമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ നിന്ന് എന്തെങ്കിലും ആരെങ്കിലും ഏറ്റെടുക്കുകയും, അവർക്ക് മേൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്താൽ അവനെ നീ പ്രയാസത്തിലാക്കേണമേ!"
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(സ) തന്റെ ചെരിപ്പ് ധരിക്കലിലും മുടി ചീകലിലും ശുദ്ധീകരണത്തിലും തന്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ജനാബത്തുകാരായിരിക്കെ ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. അവിടുന്ന് എന്നോട് 'ഇസാർ' (അരക്ക് താഴെയുള്ളത് മറക്കുന്ന വസ്ത്രം) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും; ശേഷം -എനിക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ- അവിടുന്ന് ബാഹ്യകേളികളിൽ ഏർപ്പെടുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- ക്ക് നാൽപ്പത് വയസ്സുള്ളപ്പോൾ അവിടുത്തേക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെട്ടു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ചുമലോളമെത്തുന്ന മുടിയുള്ള, ചുവന്ന വസ്ത്രമണിഞ്ഞ ഒരാളെയും അല്ലാഹുവിന്റെ റസൂലിനേക്കാൾ ഭംഗിയുള്ളതായി ഞാൻ കണ്ടിട്ടില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ അവിടുന്ന് തന്റെ അനുചരൻമാരോട് ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ റസൂൽ (ﷺ) നജ്ദിലേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. അബ്ദുല്ലാഹിബ്നു ഉമർ അക്കൂട്ടത്തിൽ പുറപ്പെട്ടു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു
عربي ഇംഗ്ലീഷ് ഫ്രഞ്ച്