+ -

عَنْ أَنَسٍ رَضيَ اللهُ عنه قَالَ:
كَانَتْ عَامَّةُ وَصِيَّةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ حَضَرَهُ الْمَوْتُ: «الصَّلَاةَ وَمَا مَلَكَتْ أَيْمَانُكُمْ، الصَّلَاةَ وَمَا مَلَكَتْ أَيْمَانُكُمْ»، حَتَّى جَعَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُغَرْغِرُ بِهَا صَدْرُهُ، وَمَا يَكَادُ يُفِيضُ بِهَا لِسَانُهُ.

[صحيح] - [رواه النسائي في السنن الكبرى وابن ماجه] - [مسند أحمد: 12169]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി (ﷺ) ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് നൽകിയ വസ്വിയ്യത്ത് പൊതുവെ ഇപ്രകാരമായിരുന്നു: "നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും. നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും." നബി (ﷺ) യുടെ നെഞ്ചിൽ തടഞ്ഞു നിൽക്കുന്ന നിലയിലാവുകയും, അവിടുത്തേക്ക് നാവ് കൊണ്ട് വ്യക്തമാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയിലായിട്ടു പോലും അക്കാര്യം അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു.

[സ്വഹീഹ്] - [رواه النسائي في الكبرى وابن ماجه] - [مسند أحمد - 12169]

വിശദീകരണം

നബി (ﷺ) ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഏറ്റവും അധികം തൻ്റെ ഉമ്മത്തിന് നൽകിയ ഉപദേശം എന്തായിരുന്നുവെന്ന് ഈ ഹദീഥിൽ അനസ് (رضي الله عنه) വിവരിക്കുന്നു. നിസ്കാരം മുറുകെ പിടിക്കുകയും സൂക്ഷ്മതയോടെ കാത്തുസംരക്ഷിക്കുകയും അതിൻ്റെ കാര്യത്തിൽ അശ്രദ്ധയിലാകാതിരിക്കുകയും ചെയ്യണം എന്നതായിരുന്നു അതിലൊന്ന്. നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും അടിയാത്തികളോടുമുള്ള ബാധ്യതകൾ നിറവേറ്റുകയും അവരോട് നന്മയിൽ വർത്തിക്കുകയും ചെയ്യണം എന്നതായിരുന്നു രണ്ടാമത്തേത്. അവിടുന്ന് അക്കാര്യം ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു; തൻ്റെ നെഞ്ചിൽ വാക്കുകൾ കുരുങ്ങിപ്പോവുകയും നാവ് കൊണ്ട് അവിടുത്തേക്ക് തെളിച്ചു പറയാൻ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയിൽ എത്തിയപ്പോൾ പോലും അവിടുന്ന് അക്കാര്യം പറഞ്ഞു കൊണ്ടേയിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിസ്കാരത്തിനും അടിമകളുടെ മേലുള്ള ഉടമസ്ഥാവകാശത്തിനുമുള്ള ഗൗരവം. കാരണം അവിടുന്ന് അവസാനം നൽകിയ വസ്വിയ്യത്തായിരുന്നു ഈ രണ്ട് വിഷയങ്ങളും ശ്രദ്ധിക്കണമെന്നത്.
  2. അല്ലാഹുവിനോട് അടിമകൾക്കുള്ള ഏറ്റവും വലിയ ബാധ്യതയാണ് നിസ്കാരം എന്ന പാഠം. അല്ലാഹുവിൻ്റെ സൃഷ്ടികളുമായി ബന്ധപ്പെട്ട ബാധ്യതകളുടെ ഗൗരവം. പ്രത്യേകിച്ചും അവരിലെ ദുർബലരും അടിമകളുമായവരുടെ കാര്യത്തിലുള്ള ബാധ്യത സൃഷ്ടികളോടുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകളിലാണ് ഉൾപ്പെടുക.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ