ഹദീസുകളുടെ പട്ടിക

ഭക്ഷണം സന്നിഹിതമായാൽ നിസ്കാരമില്ല. മലമൂത്ര വിസർജ്ജനം ആവശ്യമായി വന്നാലും നിസ്കാരമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
വെള്ളിയാഴ്ച ദിവസം ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവേ! എൻ്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജനങ്ങളോടുള്ള അല്ലാഹുവിൻ്റെ കോപം കടുത്തതായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവക്കിടയിലുള്ള (തിന്മകൾക്കുള്ള) പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെങ്കിൽ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലത്തുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും സുബഹി നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലായിരിക്കും. അതിനാൽ തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ ഇടയാകരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ നമസ്കാരത്തിന്റെയും അവസാനത്തിൽ സലാം വീട്ടുമ്പോൾ പറയുക: ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. ലാഇലാഹ ഇല്ലള്ളാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹുന്നിഅ്മത്തു വ ലഹുൽ ഫദ്ലു വലഹുസ്സനാഉൽ ഹസൻ, ലാഇലാഹ ഇല്ലള്ളാഹു മുഖ്ലിസീന ലഹുദ്ദീന വലൗ കരിഹൽ കാഫിറൂൻ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അസ്വർ നമസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കരുത്. അവയുടെ മേൽ ഇരിക്കുകയുമരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി - മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബറിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നാം കൂട്ടിപ്പിടിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇപ്രകാരം പറയുമായിരുന്നു: (അർത്ഥം) അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ! എന്നോട് കാരുണ്യം കാണിക്കേണമേ! എനിക്ക് വിട്ടുമാപ്പാക്കി നൽകേണമേ! എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ! എനിക്ക് ഉപജീവനം നൽകേണമേ!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- അവിടുത്തെ നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നടത്തും. അവിടുന്ന് പറയും: അല്ലാഹുവേ! നീയാകുന്നു സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നീ നിന്നു കൊണ്ട് നമസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വത്തിലായി കൊണ്ട്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം ചെയ്യുന്നത് പോലെ തന്നെ അവനും ചെയ്യട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്.
عربي ഇംഗ്ലീഷ് സ്‌പെയിൻ
ഫർദുകളിൽ മാത്രം മതിയാക്കൽ.
عربي ഇംഗ്ലീഷ് സ്‌പെയിൻ
ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്.
عربي ഇംഗ്ലീഷ് സ്‌പെയിൻ
നിങ്ങൾ ബാങ്ക് വിളിക്കുന്നവനെ കേട്ടാൽ അപ്പോൾ നിങ്ങൾ അവൻ പറയുന്നത് പോലെ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നങ്ങൾ ഖുബാ ഇൽ സുബ്ഹി നമസ്കാരത്തിലായിരിക്കെ അവരിലേക്ക് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: നിശ്ചയമായും നബി(സ) ക്ക് ഈ രാത്രിയിൽ ഖുർആൻ അവതരിച്ചിരിക്കുന്നു, അദ്ദേഹം ഖിബ്ല മാറാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ അത് (ഖിബ്ല) മാറി
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും ബിലാൽ രാത്രിയിൽ ബാങ്ക് വിളിക്കും, അപ്പോൾ നിങ്ങൾ ഇബ്നു ഉമ്മി മക്തൂമിന്റെ ബാങ്ക് കേൾക്കുവോളം തിന്നുകയും കുടിക്കുകയും ചെയ്ത് കൊള്ളുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്