عَن أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَا بَالُ أَقْوَامٍ يَرْفَعُونَ أَبْصَارَهُمْ إِلَى السَّمَاءِ فِي صَلاَتِهِمْ»، فَاشْتَدَّ قَوْلُهُ فِي ذَلِكَ، حَتَّى قَالَ: «لَيَنْتَهُنَّ عَنْ ذَلِكَ أَوْ لَتُخْطَفَنَّ أَبْصَارُهُمْ».  
                        
[صحيح] - [رواه البخاري] - [صحيح البخاري: 750]
                        
 المزيــد ... 
                    
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും." 
                                                     
                                                                                                    
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 750]                                            
നിസ്കാരത്തിൽ പ്രാർത്ഥിക്കുന്ന വേളയിലും മറ്റുമെല്ലാം മുകളിലേക്ക് കണ്ണുകൾ ഉയർത്തുന്നവരെ നബി (ﷺ) ഈ ഹദീഥിൽ ശക്തമായി താക്കീത് ചെയ്യുന്നു. അവരുടെ കാഴ്ച റാഞ്ചിയെടുക്കപ്പെടുകയോ പൊടുന്നനെ അവരുടെ കാഴ്ചയെന്ന അനുഗ്രഹം അവരിൽ നിന്ന് ഊരിയെടുക്കപ്പെടുകയോ ചെയ്യുന്നതിന് അത് കാരണമായേക്കാമെന്ന് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ താക്കീതിൻ്റെ ശബ്ദം കടുപ്പിക്കുകയും ചെയ്തു.