+ -

عَنْ عَائِشَةَ أُمِّ المؤمنين رضي الله عنها:
أَنَّ أُمَّ سَلَمَةَ ذَكَرَتْ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَنِيسَةً رَأَتْهَا بِأَرْضِ الْحَبَشَةِ، يُقَالُ لَهَا مَارِيَةُ، فَذَكَرَتْ لَهُ مَا رَأَتْ فِيهَا مِنَ الصُّوَرِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أُولَئِكَ قَوْمٌ إِذَا مَاتَ فِيهِمُ الْعَبْدُ الصَّالِحُ، أَوِ الرَّجُلُ الصَّالِحُ، بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللهِ».

[صحيح] - [متفق عليه] - [صحيح البخاري: 434]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 434]

വിശദീകരണം

നബി -ﷺ- യോട് ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- അവർ അബ്സീനിയയിൽ കണ്ട കാഴ്ച്ചകളെ കുറിച്ച് വിവരിച്ചു നൽകിയ സംഭവമാണ് ആഇശാ -رَضِيَ اللَّهُ عَنْهَا- ഈ ഹദീഥിൽ വിവരിക്കുന്നത്. മാരിയഃ എന്ന് പേരുള്ള ഒരു ക്രൈസ്തവ ആരാധനാലയം അവർ അവിടെ കാണുകയുണ്ടായി; അതിൽ ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- യെ അത്ഭുതപ്പെടുത്തിയ പലതരം ചിത്രങ്ങളും അലങ്കാരപ്പണികളും രൂപനിർമ്മിതികളുമുണ്ടായിരുന്നു. അപ്പോൾ ഈ ചിത്രങ്ങളുടെയും രൂപങ്ങളുടെയും നിർമ്മിതിക്ക് പിന്നിലുള്ള കാരണം നബി -ﷺ- അവർക്ക് വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: നീ ഈ പറഞ്ഞ വിഭാഗം ജനങ്ങൾ അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ ഖബ്റിന് മീതെ ആരാധനാലയം പണിയുകയും, അവിടെ നമസ്കാരം നിർവ്വഹിക്കുകയും, ഇത്തരം ചിത്രപ്പണികൾ അവിടെ ഉണ്ടാക്കിവെക്കുകയും ചെയ്യുമായിരുന്നു. ഈ പ്രവർത്തി ചെയ്യുന്നവർ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാരായ വിഭാഗമാണ് എന്ന് കൂടി നബി -ﷺ- കൂട്ടിച്ചേർത്തു. കാരണം അത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് നയിക്കും.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية Malagasy Oromianina Kanadianina الأوكرانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുക, അതിനടുത്ത് വെച്ച് നമസ്കാരം നിർവ്വഹിക്കുക, അല്ലെങ്കിൽ മരണപ്പെട്ടവരെ മസ്ജിദിൽ മറമാടുക എന്നതെല്ലാം നിഷിദ്ധമാണ്. ശിർക്ക് എന്ന തിന്മയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്നതിൻ്റെ ഭാഗമാണ് ഈ വിധിവിലക്കുകൾ.
  2. ഖബ്റുകൾക്ക് മീതെ ആരാധനാലയങ്ങൾ പണിയുകയും, അവിടെ ചിത്രപ്പണികൾ സ്ഥാപിക്കുകയും ചെയ്യുക എന്നത് യഹൂദരുടെയും നസ്വാറാക്കളുടെയും പ്രവർത്തിയിൽ പെട്ടതാണ്. ആരെങ്കിലും ഈ പ്രവർത്തി ചെയ്യുന്നുവെങ്കിൽ അവർ അക്കൂട്ടരോട് സദൃശ്യരായിരിക്കുന്നു.
  3. ജീവനുള്ളവയുടെ രൂപങ്ങളും ചിത്രങ്ങളും നിർമ്മിക്കുക എന്നത് നിഷിദ്ധമാണ്.
  4. ആരെങ്കിലും ഖബ്റിൻ്റെ മേൽ മസ്ജിദ് നിർമ്മിക്കുകയും, അവിടെ ചിത്രരൂപങ്ങൾ നിർമ്മിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവനാണ്.
  5. ശരീഅത്ത് തൗഹീദിന്റെ ഭാഗം പരിപൂർണ്ണമായി സംരക്ഷിച്ചു; ശിർക്കിലേക്ക് നയിക്കുന്ന എല്ലാ മാർഗങ്ങളെയും അത് കൊട്ടിയടച്ചു.
  6. സച്ചരിതരായ വ്യക്തികളുടെ കാര്യത്തിൽ അതിരു കവിയുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം ശിർക്കിൽ ആപതിക്കാനുള്ള കാരണങ്ങളിലൊന്നാണ് അത്.
കൂടുതൽ