عن أبي هريرة رضي الله عنه مرفوعا: "قال تعالى : أنا أغنى الشركاء عن الشرك؛ من عمل عملا أشرك معي فيه غيري تركتُه وشِرْكَه".
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു -تعالى- പറഞ്ഞിരിക്കുന്നു: "എന്നില് പങ്കുചേര്ക്കുന്നവരുടെ പങ്കുചേര്ക്കലുകളില് നിന്നെല്ലാം ഞാന് മുക്തനാണ്. അതിനാല് ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേര്ത്താല് അവനെയും അവന് പങ്കുചേര്ത്തതിനെയും ഞാന് ഉപേക്ഷിക്കും"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്ന ഒരു ഹദീഥാണ് ഇത്. ഖുദ്സിയ്യായ ഹദീഥുകൾ എന്നാണ് ഇത്തരം ഹദീഥുകൾക്ക് പറയപ്പെടുക. ലോകമാന്യമോ മറ്റോ മുഖേന പ്രവർത്തനങ്ങളിൽ ആരെയെങ്കിലും പങ്കാളിയാക്കിയാൽ അത്തരം പ്രവർത്തിയിൽ നിന്നും അല്ലാഹു ഒഴിവായിരിക്കുന്നു. കാരണം നിഷ്കളങ്കമായ പ്രവർത്തനമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിൽ പങ്കുചേർക്കുന്ന (ശിർക്കിൻറെ) എല്ലാ രൂപങ്ങളിൽ നിന്നും താക്കീത് നൽകുന്നു; പ്രവർത്തനം സ്വീകരിക്കപ്പെടുന്നതിൽ നിന്ന് അത് തടസ്സം സൃഷ്ടിക്കുന്നതാണ്.
  2. * പ്രവർത്തനങ്ങൾ നിഷ്കളങ്കമായിരിക്കുക എന്നത് നിർബന്ധമാണ്. ശിർകിൻ്റെ എല്ലാ കലർപ്പുകളിൽ നിന്നും പ്രവർത്തനങ്ങൾ സംശുദ്ധമായിരിക്കുകയും വേണം.
  3. * അല്ലാഹു -تَعَالَى- സംസാരിക്കുന്നവനാണ് എന്ന് ഈ ഹദീഥിൽ നബി -ﷺ- അറിയിച്ചിരിക്കുന്നു.
  4. * പരിപൂർണ്ണ ധന്യത (غنى) എന്ന വിശേഷണം അല്ലാഹുവിന് സ്ഥിരപ്പെടുത്തുന്നു
  5. * അല്ലാഹുവിന് വേണ്ടി മാത്രമായി നിഷ്കളങ്കതയോടെ ചെയ്ത പ്രവർത്തനമേ അവൻ സ്വീകരിക്കുകയുള്ളൂ.
  6. * അല്ലാഹുവിൻ്റെ അറ്റമില്ലാത്ത ഔദാര്യം ഈ ഹദീഥ് സ്ഥിരപ്പെടുത്തുന്നു.
കൂടുതൽ