عن أبي هريرة -رضي الله عنه- قال: قلت: يارسول الله، "من أسعد الناس بشفاعتك؟ قال: من قال لا إله إلا الله خالصا من قلبه".
[صحيح] - [رواه البخاري]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിച്ചവർ." നബി -ﷺ- പറഞ്ഞു: "തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞവനാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ ശുപാർശ കൊണ്ട് ജനങ്ങളിൽ ഏറ്റവും സൗഭാഗ്യം ലഭിക്കുന്നതും, അവരിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നതും ആരായിരിക്കും എന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിച്ചു. 'അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന ഈ ശഹാദത് (സാക്ഷ്യവചനം) തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി - ബഹുദൈവ വിശ്വാസമോ ലോകമാന്യമോ കലരാത്ത രൂപത്തിൽ - പറഞ്ഞവരാണ് അക്കൂട്ടർ എന്ന് നബി -ﷺ- അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ്
വിവർത്തനം പ്രദർശിപ്പിക്കുക
1: * നബി -ﷺ- ക്ക് (പരലോകത്തിൽ) ശഫാഅത് (ശുപാർശ) ഉണ്ടായിരിക്കും. * ലോകമാന്യം ആക്ഷേപാർഹമാണ്. പരലോകത്ത് നബി -ﷺ- യുടെ ശുപാർശ ലഭിക്കാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്നാണത്. * അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത.
Donate