+ -

عن عبد الله بن عمرو بن العاص - رضي الله عنه- مرفوعاً: "مَن ردته الطِّيَرَة عن حاجته فقد أشرك، قالوا: فما كفارة ذلك؟ قال: أن تقول: اللهم لا خير إلا خيرك، ولا طَيْرَ إِلَّا طَيْرُكَ ولا إله غيرك".
[صحيح] - [رواه أحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."
[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്]

വിശദീകരണം

ശകുനം നോക്കുക എന്നതിൻ്റെ പേരിൽ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യത്തിൽ നിന്ന് ആരെങ്കിലും പിന്നോട്ട് പോയാൽ അവൻ ശിർക്കിൻ്റെ ഇനങ്ങളിൽ പെട്ട ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ഗുരുതരമായ ഈ തിന്മ പ്രവർത്തിച്ചു പോയാൽ അതിനുള്ള പ്രായശ്ചിത്തം എന്താണെന്ന് സ്വഹാബികൾ നബി -ﷺ- യോട് അന്വേഷിച്ചപ്പോൾ ഹദീഥിൽ വന്ന മനോഹരമായ ചില വാക്കുകൾ നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഭരമേൽപ്പിക്കുകയും, അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും യാതൊരു ശക്തിയുമില്ലെന്നുമുള്ള ആശയമാണ് ആ വാക്കുകൾ ഉൾക്കൊള്ളുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തൻ്റെ ആവശ്യം നിറവേറ്റുന്നതിൽ നിന്ന് ശകുനം ആരെയെങ്കിലും തടഞ്ഞാൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു.
  2. * ശിർക്കിൽ അകപ്പെട്ടു പോയ വ്യക്തിയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.
  3. * ശകുനം നോക്കുക എന്ന തിന്മയിൽ പെട്ടുപോയവർ എന്താണ് പറയേണ്ടത് എന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു.
  4. * നന്മയും തിന്മയുമെല്ലാം അല്ലാഹുവിൻ്റെ തീരുമാനപ്രകാരമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ