+ -

عَنْ أَنَسٍ رَضيَ اللهُ عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِي الْمَسَاجِدِ».

[صحيح] - [رواه أبو داود والنسائي وابن ماجه] - [سنن أبي داود: 449]
المزيــد ...

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനങ്ങള്‍ മസ്ജിദുകളുടെ കാര്യത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല."

[സ്വഹീഹ്] - [رواه أبو داود والنسائي وابن ماجه] - [سنن أبي داود - 449]

വിശദീകരണം

നബി -ﷺ- അറിയിക്കുന്നു: അന്ത്യനാൾ അടുക്കുന്നതിൻ്റെയും, ദുനിയാവിന്റെ അവസാനം സമീപമായിരിക്കുന്നു എന്നതിൻ്റെയും അടയാളങ്ങളില്‍ പെട്ടതാണ്, ജനങ്ങള്‍ തങ്ങളുടെ മസ്ജിദിൻ്റെ അലങ്കാരങ്ങളെ ചൊല്ലി പരസ്പരം പൊങ്ങച്ചം നടിക്കുക എന്നത്. അല്ലാഹുവിനെ മാത്രം സ്മരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട മസ്ജിദുകളിൽ ദുനിയാവിന്റെ കാര്യങ്ങളെക്കുറിച്ച് അവർ പൊങ്ങച്ചം നടിക്കുന്നതാണ് എന്നതാണ് ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മസ്ജിദുകളുടെ വിഷയത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് ഹറാമാണ്. ഒരു നിലക്കും സ്വീകാര്യമല്ലാത്ത പ്രവൃത്തിയാണത്; കാരണം അല്ലാഹുവിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ പെട്ടതല്ല അത്.
  2. മസ്ജിദുകളെ നിറങ്ങളും ചായങ്ങളും കൊത്തുപണികളും എഴുത്തുകളും കൊണ്ട് അലങ്കരിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. കാരണം, അത് നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുന്ന കാര്യത്തിൽ പെട്ടതാണ്.
  3. സിൻദി പറഞ്ഞു: "ഈ ഹദീസിൻ്റെ സത്യതക്ക് തെളിവാണ് വർത്തമാനകാലത്തുള്ള മസ്ജിദുകളുടെ സ്ഥിതി. നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണിത്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ