عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«سَوُّوا صُفُوفَكُمْ، فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلَاةِ».
[صحيح] - [متفق عليه] - [صحيح مسلم: 433]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 433]
നിസ്കാരത്തിന് നിൽക്കുന്നവരോട് തങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) നേരെയാക്കാനും, ചിലർ മറ്റു ചിലരേക്കാൾ മുന്നിലേക്ക് കയറിനിൽക്കുന്ന രീതിയിലോ പിന്നിലേക്ക് പോകുന്ന രീതിയിലോ ആകാൻ പാടില്ലെന്നും നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരത്തിൽ സ്വഫ്ഫ് ശരിയായ വിധത്തിൽ കെട്ടുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്നും, അതിൽ വളവോ വിടവോ ഉണ്ടാകുന്നത് നിസ്കാരത്തിൽ സംഭവിക്കുന്ന കുറവും ന്യൂനതയുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു.