+ -

عَنْ وَابِصَةَ رضي الله عنه:
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَأَى رَجُلًا صَلَّى وَحْدَهُ خَلْفَ الصَّفِّ، فَأَمَرَهُ أَنْ يُعِيدَ صَلَاتَهُ.

[حسن] - [رواه أبو داود والترمذي وابن ماجه وأحمد] - [مسند أحمد: 18000]
المزيــد ...

വാബിസ്വ ബ്നു മഅ്ബദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം:
പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു.

[ഹസൻ] - - [مسند أحمد - 18000]

വിശദീകരണം

സ്വഫ്ഫിൻ്റെ പിറകിലായി, ഒറ്റക്ക് നിസ്കരിക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ അയാളോട് നിസ്കാരം മടക്കി നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചു. കാരണം ഈ രൂപത്തിൽ നിസ്കരിച്ചാൽ അയാളുടെ നിസ്കാരം സാധുവാകുന്നതല്ല.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജമാഅത്ത് നിസ്കാരത്തിന് നേരത്തെ വന്നെത്തുക എന്നതും, മുന്നിലെത്തുക എന്നതും ഇസ്‌ലാമിൽ പ്രോത്സാഹനം നൽകപ്പെട്ട കാര്യമാണ്. പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുകയും അങ്ങനെ നിസ്കാരം അസാധുവായി പോവുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ അത് ആവശ്യമാണ്.
  2. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ആരെങ്കിലും പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിന്നു കൊണ്ട് നിസ്കാരം ആരംഭിക്കുകയും, പിന്നീട് ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന് മുൻപ് ഒന്നാമത്തെ സ്വഫ്ഫിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ നിസ്കാരം മടക്കേണ്ടതില്ല. അബൂബക്റയുടെ ഹദീഥിൽ ഇക്കാര്യം വന്നിട്ടുണ്ട്. അതല്ലായെങ്കിൽ -വാബിസ്വയുടെ ഈ ഹദീഥിൽ വന്നതു പോലെ- അവൻ നിർബന്ധമായും നിസ്കാരം മടക്കണം."
കൂടുതൽ