+ -

عن علي بن أبي طالب، ومعاذ بن جبل رضي الله عنهما مرفوعًا: «إذا أتى أحدُكم الصلاةَ والإمامُ على حال، فلْيصنعْ كما يصنع الإمامُ».
[صحيح] - [رواه الترمذي]
المزيــد ...

അലി ബ്നു അബീ ത്വാലിബ്, മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം ചെയ്യുന്നത് പോലെ തന്നെ അവനും ചെയ്യട്ടെ."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്]

വിശദീകരണം

നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിച്ചേരുകയും, ഇമാം നമസ്കാരത്തിൻ്റെ ഏതെങ്കിലും അവസ്ഥയിൽ - നിൽക്കുകയോ റുകൂഇലോ സുജൂദിലോ ഇരുത്തത്തിലോ ആയി - കാണുകയും ചെയ്താൽ അവൻ ഇമാം ഉള്ള അവസ്ഥയിൽ അദ്ദേഹത്തോട് യോജിക്കുകയാണ് വേണ്ടത്. സാധാരണ ജനങ്ങളിൽ ചിലർ ചെയ്യുന്നത് പോലെ, ഇമാം എഴുന്നേൽക്കുന്നത് വരെ കാത്തിരിക്കുക എന്നത് പാടില്ല.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നമസ്കാരത്തിൻ്റെ ഏതവസ്ഥയിലും ഇമാമിനെ പിന്തുടരുന്നത് അനുവദനീയമാണ്. അത് റുകൂഇലോ സുജൂദിലോ ഇരുത്തത്തിലോ ആയാലും കുഴപ്പമില്ല.
  2. * ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാൽ ആ റക്അത് ലഭിക്കുന്നതാണ്. മറ്റു ഹദീഥുകളിൽ അക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്.
കൂടുതൽ