عَنْ مَحْمُودِ بْنِ لَبِيدٍ رضي الله عنه:
أَنَّ عُثْمَانَ بْنَ عَفَّانَ أَرَادَ بِنَاءَ الْمَسْجِدِ فَكَرِهَ النَّاسُ ذَلِكَ، وَأَحَبُّوا أَنْ يَدَعَهُ عَلَى هَيْئَتِهِ، فَقَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ بَنَى مَسْجِدًا لِلهِ بَنَى اللهُ لَهُ فِي الْجَنَّةِ مِثْلَهُ».
[صحيح] - [متفق عليه] - [صحيح مسلم: 533]
المزيــد ...
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- മസ്ജിദുന്നബവി (പരിഷ്കരിച്ചു) നിർമ്മിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങൾക്ക് അത് അനിഷ്ടകരമായിരുന്നു. (പഴയ) രൂപത്തിൽ തന്നെ മസ്ജിദിനെ നിലനിർത്താനായിരുന്നു അവർക്ക് താൽപ്പര്യം. അപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 533]
നബി -ﷺ- യുടെ മസ്ജിദ് പുനർ നിർമ്മിക്കുകയും, ആദ്യത്തേതിനേക്കാൾ നല്ല രൂപത്തിൽ നിർമ്മാണം നടത്താനും ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- തീരുമാനിച്ചപ്പോൾ ജനങ്ങൾക്ക് അതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. നബി -ﷺ- യുടെ കാലത്തുള്ളതിൽ നിന്ന് വ്യത്യാസപ്പെടുത്തി കൊണ്ടായിരിക്കും പുതിയ നിർമ്മാണം ഉണ്ടാവുക എന്നതായിരുന്നു അവരുടെ എതിർപ്പിൻ്റെ കാരണം. ആദ്യത്തെ നിർമ്മിതി മൺകട്ടകൾ കൊണ്ടായിരുന്നു; മേൽക്കൂരയാകട്ടെ ഈന്തപ്പനയോലകൾ കൊണ്ടും. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിർമ്മാണത്തിന് കല്ലും കുമ്മായവും ഉപയോഗിക്കാം എന്നായിരുന്നു തീരുമാനിച്ചത്. ജനങ്ങളുടെ എതിർപ്പ് കണ്ടപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- അവരോട് നബി -ﷺ- യിൽ നിന്ന് കേട്ട ഹദീഥ് പറഞ്ഞു കൊടുത്തു: "ആരെങ്കിലും അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് -ലോകമാന്യമോ പ്രശസ്തിയോ ഉദ്ദേശിക്കാതെ- ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതിഫലം തന്നെ അവന് നൽകുന്നതാണ്. സ്വർഗത്തിൽ സമാനമായ ഒരു ഭവനം അല്ലാഹു അവന് വേണ്ടിയും നിർമ്മിക്കും എന്നതാണത്."