+ -

عَنْ ‌أَبِي قَتَادَةَ السَّلَمِيِّ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلْيَرْكَعْ رَكْعَتَيْنِ قَبْلَ أَنْ يَجْلِسَ».

[صحيح] - [متفق عليه] - [صحيح البخاري: 444]
المزيــد ...

അബൂഖതാദഃ അസ്സലമി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 444]

വിശദീകരണം

-ഏതു സമയത്താകട്ടെ, ഏത് ഉദ്ദേശ്യത്തോടെയാകട്ടെ-, ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവിടെ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് നിസ്കരിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. 'തഹിയ്യത്ത് നിസ്കാരം' (മസ്ജിദിനുള്ള അഭിവാദ്യം) എന്ന് പറയുന്നത് ഈ രണ്ട് റക്അത്തുകളെ ഉദ്ദേശിച്ചു കൊണ്ടാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف Azerianina الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മസ്ജിദിൽ പ്രവേശിച്ചാൽ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കുന്നത് സുന്നത്താണ്.
  2. മസ്ജിദിൽ പ്രവേശിച്ച ശേഷം ഇരിക്കാൻ ഉദ്ദേശിക്കുന്നവർക്കാണ് ഈ കൽപ്പന ബാധകമാവുക; എന്നാൽ മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കാതെ പുറത്തു പോവുകയും ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.
  3. ഒരാൾ മസ്ജിദിൽ പ്രവേശിക്കുകയും, ജനങ്ങൾ ജമാഅത്തായി നിസ്കരിക്കുകയും ചെയ്യുന്നത് കണ്ടു; അവരോടൊപ്പം അവൻ നിസ്കാരത്തിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നിസ്കാരത്തിന് പകരമായി ആ നിസ്കാരം മതിയാകുന്നതാണ്.
കൂടുതൽ