عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ:
حَفِظْتُ مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَشْرَ رَكَعَاتٍ: رَكْعَتَيْنِ قَبْلَ الظُّهْرِ، وَرَكْعَتَيْنِ بَعْدَهَا، وَرَكْعَتَيْنِ بَعْدَ المَغْرِبِ فِي بَيْتِهِ، وَرَكْعَتَيْنِ بَعْدَ العِشَاءِ فِي بَيْتِهِ، وَرَكْعَتَيْنِ قَبْلَ صَلاَةِ الصُّبْحِ، وَكَانَتْ سَاعَةً لاَ يُدْخَلُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِيهَا، حَدَّثَتْنِي حَفْصَةُ أَنَّهُ كَانَ إِذَا أَذَّنَ المُؤَذِّنُ وَطَلَعَ الفَجْرُ صَلَّى رَكْعَتَيْنِ، وَفِي لَفْظٍ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي بَعْدَ الْجُمُعَةِ رَكْعَتَيْنِ.

[صحيح] - [متفق عليه بجميع رواياته]
المزيــد ...

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കിയിരിക്കുന്നു. ദുഹറിന് മുൻപ് രണ്ട് റക്അത്തുകളും, ശേഷം രണ്ട് റക്അത്തുകളും, മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകളും, ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകളും, സുബ്ഹി നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും. നബി -ﷺ- യുടെ അടുക്കൽ പ്രവേശിക്കാൻ സാധിക്കാത്ത രണ്ട് സമയങ്ങളുണ്ടായിരുന്നു; അതിനാൽ (എൻ്റെ സഹോദരിയായ) ഹഫ്സ്വ -رَضِيَ اللَّهُ عَنْهَا- സുഹ്ഹി ബാങ്ക് കൊടുത്ത ശേഷം നബി -ﷺ- രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്ന് എന്നെ അറിയിച്ചു." മറ്റൊരു നിവേദനത്തിൽ "നബി -ﷺ- ജുമുഅഃക്ക് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു" എന്ന് കൂടിയുണ്ട്.

സ്വഹീഹ് - അതിന്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു

വിശദീകരണം

നബി -ﷺ- ഫർദ് നിസ്കാരങ്ങളോടൊപ്പം സ്ഥിരമായി നിർവ്വഹിക്കാറുണ്ടായിരുന്ന പത്ത് റക്അത്ത് നിസ്കാരങ്ങൾ താൻ മനപാഠമാക്കിയിട്ടുണ്ട് എന്ന് ഇബ്നു ഉമർ (റമ) വിവരിക്കുന്നു. ദുഹറിന് മുൻപ് രണ്ട് റക്അത്തുകളും ശേഷം രണ്ട് റക്അത്തുകളും. മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഫജ്റിന് മുൻപ് രണ്ട് റക്അത്തുകൾ. ഇവയെല്ലാം ഒരുമിച്ചാൽ പത്ത് റക്അത്തുകൾ പൂർണ്ണമായി. ഇതോടൊപ്പം ജുമുഅ നിസ്കാരത്തിന് ശേഷം രണ്ട് റക്അത്തുകളും നബി -ﷺ- നിസ്കരിക്കാറുണ്ടായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഹദീഥിൽ പരാമർശിക്കപ്പെട്ട റവാതിബ് സുന്നത്തുകൾ നിർവ്വഹിക്കുന്നതും അവ സ്ഥിരമാക്കുന്നതും പുണ്യകരമാണ്.
  2. സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിസ്കരിക്കുക എന്നത് സുന്നത്താണ്.
വിഭാഗങ്ങൾ