عن أبي هريرة رضي الله عنه قال:
كان رسولُ الله صلى الله عليه وسلم إذا عَطَس وضَعَ يَدَه -أو ثوبَهُ- على فيهِ، وخَفَضَ -أو غضَّ- بها صوتَهُ.
[صحيح] - [رواه أبو داود والترمذي وأحمد] - [سنن أبي داود: 5029]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും."
[സ്വഹീഹ്] - - [سنن أبي داود - 5029]
നബി -ﷺ- തുമ്മിയാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുമായിരുന്നു;
1- തൻ്റെ കയ്യോ, തൻ്റെ വസ്ത്രമോ കൊണ്ട് വായ മൂടും; വായിൽ നിന്നോ മൂക്കിൽ നിന്നോ എന്തെങ്കിലും പുറത്തു വരുകയും, അത് അടുത്തിരിക്കുന്ന വ്യക്തിയെ പ്രയാസപ്പെടുത്തുകയും ചെയ്യാതിരിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
2- തൻ്റെ ശബ്ദം -ഉച്ചത്തിലാകാത്ത വിധം- താഴ്ത്തും.