عَنْ عَائِشَةَ أُمِّ المؤمنين رضي الله عنها قَالَتْ:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اغْتَسَلَ مِنَ الجَنَابَةِ، غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلاَةِ، ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ، حَتَّى إِذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ، أَفَاضَ عَلَيْهِ المَاءَ ثَلاَثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ، وَقَالَتْ: كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ، نَغْرِفُ مِنْهُ جَمِيعًا.
[صحيح] - [رواه البخاري] - [صحيح البخاري: 272]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടികൾ ചിക്കുകയും, തൻ്റെ തൊലിയിൽ മുഴുവൻ നനവെത്തി എന്ന് ബോധ്യമായാൽ മൂന്ന് തവണ വെള്ളം മുകളിലൂടെ ഒഴിക്കുകയും, ശേഷം തൻ്റെ ശരീരം മുഴുവൻ കഴുകുകയും ചെയ്യുമായിരുന്നു." ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: " ഞാനും അല്ലാഹുവിൻ്റെ ദൂതരും -ﷺ- ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും അതിൽ നിന്ന് വെള്ളം കോരിയെടുക്കുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 272]
നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുമായിരുന്നു. ശേഷം നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ വുദൂഅ് എടുക്കും. അതിന് ശേഷം ശരീരത്തിൽ വെള്ളം ഒഴിക്കുകയും, പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടിയിലൂടെ വിരലുകൾ ഓടിക്കുകയും ചെയ്യുമായിരുന്നു. മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തുകയും, തൊലി മുഴുവനായി നനവെത്തുകയും ചെയ്തു എന്ന് ബോധ്യമായാൽ നബി -ﷺ- തൻ്റെ തലയുടെ മുകളിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കുകയും, ശേഷം ശരീരത്തിലെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കഴുകുകയും ചെയ്യുമായിരുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും, അതിൽ നിന്ന് ഒരുമിച്ച് വെള്ളം കോരിയെടുക്കുകയും ചെയ്യുമായിരുന്നു."