عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقْرِئُنَا القُرْآنَ عَلَى كُلِّ حَالٍ مَا لَمْ يَكُنْ جُنُبًا.

[حسن] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن الترمذي: 146]
المزيــد ...

അലി (رضي الله عنه) നിവേദനം:
"നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ."

[ഹസൻ] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن الترمذي - 146]

വിശദീകരണം

നബി (ﷺ) തന്റെ സ്വഹാബികൾക്ക് ഖുർആൻ പഠിപ്പിക്കുകയും ഓതിക്കൊടുക്കുകയും ചെയ്യുമായിരുന്നു. വലിയ അശുദ്ധി (ജനാബത്ത്) ഉള്ള അവസ്ഥയിലൊഴികെ, മറ്റെല്ലാ സാഹചര്യങ്ങളിലും അവിടുന്ന് അപ്രകാരം ചെയ്തിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വലിയ അശുദ്ധിയുള്ളവൻ (ജനാബത്തുകാരൻ) കുളിച്ചു ശുദ്ധിയാകുന്നത് വരെ ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമല്ല.
  2. പ്രവൃത്തിയിലൂടെ മാതൃക കാണിക്കുക എന്നതായിരുന്നു നബിയുടെ (ﷺ) മാർഗം.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ