عَنْ أَبِي سَعِيدٍ الخُدْرِيِّ رَضيَ اللهُ عنهُ:
أَنَّ رَجُلًا سَمِعَ رَجُلًا يَقْرَأُ: {قُلْ هُوَ اللَّهُ أَحَدٌ} يُرَدِّدُهَا، فَلَمَّا أَصْبَحَ جَاءَ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَذَكَرَ ذَلِكَ لَهُ، وَكَأَنَّ الرَّجُلَ يَتَقَالُّهَا، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ القُرْآنِ».

[صحيح] - [رواه البخاري] - [صحيح البخاري: 5013]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം:
സൂറത്തുൽ ഇഖ്ലാസ് ഒരാൾ ആവർത്തിച്ചു പാരായണം ചെയ്യുന്നത് മറ്റൊരാൾ കാണാനിടയായി. അങ്ങനെ നേരം പുലർന്നപ്പോൾ അദ്ദേഹം നബിയുടെ (ﷺ) അടുത്ത് വന്ന് ഇക്കാര്യം അവിടുത്തെ ഉണർത്തി; അദ്ദേഹം ചെയ്തത് വളരെ കുറഞ്ഞ ഒരു കാര്യമാണെന്ന് മനസ്സിലാക്കിയത് പോലെ... അപ്പോൾ നബി (ﷺ) പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 5013]

വിശദീകരണം

അബൂ സഈദ് അൽഖുദ്‌രി (رضي الله عنه) പറഞ്ഞു: സൂറത്തുൽ ഇഖ്ലാസ് മാത്രമായി രാത്രി മുഴുവൻ പാരായണം ചെയ്യുന്ന ഒരു സ്വഹാബിയെ മറ്റൊരാൾ കണ്ടു. നേരം പുലർന്നപ്പോൾ നബിയോട് (ﷺ) അദ്ദേഹം ഇക്കാര്യം ഉണർത്തി. ചോദ്യകർത്താവ് ആ പ്രവൃത്തി വളരെ ചെറുതും നിസ്സാരവുമായി ഗണിക്കുന്നത് പോലെയുണ്ടായിരുന്നു അയാളുടെ ചോദ്യം. അപ്പോൾ നബി (ﷺ) അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട്, ഉറപ്പിച്ചു പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! തീർച്ചയായും ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സൂറത്തുൽ ഇഖ്ലാസിൻ്റെ ശ്രേഷ്ഠത; ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ് ഈ ചെറിയ അദ്ധ്യായം.
  2. രാത്രി നിസ്കാരത്തിൽ കുറഞ്ഞ എണ്ണം ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്തു കൊണ്ട് നിസ്കരിക്കുന്നത് അനുവദനീയമാണ്; അത് നിസ്സാരമോ ശ്രേഷ്ഠത കുറഞ്ഞതോ ആയ പ്രവൃത്തിയല്ല,.
  3. മാസുരീ (رحمه الله) പറഞ്ഞു: "വിശുദ്ധ ഖുർആനിൻ്റെ ഉള്ളടക്കം മൂന്ന് തരത്തിലുണ്ട്; ചരിത്രവും, വിധിവിലക്കുകളും, അല്ലാഹുവിൻ്റെ വിശേഷണങ്ങളും. സൂറത്തുൽ ഇഖ്ലാസ് സമ്പൂർണ്ണമായും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ മാത്രമാണ് ഉൾക്കൊള്ളുന്നത്. അത് ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യവും, മൂന്നിലൊരു ഭാഗം വിഷയം ഉൾക്കൊള്ളുന്നതുമാണ്; ഇതാണ് ഹദീഥിൻ്റെ ഉദ്ദേശ്യം.
  4. ചിലർ പറഞ്ഞു: ഖുർആനിൻ്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യുന്നതിന് ഇരട്ടിപ്പിക്കാതെ നൽകപ്പെടുന്ന പ്രതിഫലത്തിന് തുല്യമായത് സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുന്നതിന്
  5. നൽകുമെന്നാണ് ഉദ്ദേശ്യം."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Kanadianina الأوكرانية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ